ആര്യനാട്∙ ആര്യനാട് പഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന ഇഎംഎസിന്റെ ചിത്രം മാറ്റിയതിൽ പ്രതിഷേധം. ഇന്നലെ രാവിലെ പഞ്ചായത്തിൽ വിവിധ സ്ഥിരസമിതികളിലേക്കു നടന്ന തിരഞ്ഞെടുപ്പിനു ശേഷമാണ് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളുമായി എത്തിയത് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കത്തിനിടയാക്കി..കഴിഞ്ഞ എൽഡിഎഫ് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ പുതിയ ബഹുനില മന്ദിരം നിർമിച്ച ശേഷം ഓഫിസ് മന്ദിരത്തിന് മുൻ വശത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് ഒപ്പമാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിന്റെ ചിത്രവും സ്ഥാപിച്ചിരുന്നത്.
എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തിയശേഷം ഇഎംഎസിന്റെ എടുത്തുമാറ്റി എന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.
എന്നാൽ കേരള സർക്കാരിന്റെ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ 2018ഒക്ടോബർ 22ലെ ഉത്തരവ് പ്രകാരം രാഷ്ട്ര പിതാവിന്റെതല്ലാതെ മറ്റാരുടെയും ചിത്രങ്ങൾ സർക്കാർ ഓഫിസിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചിത്രം മാറ്റിയതെന്നാണ് പ്രസിഡന്റ് അഞ്ജന സജിത്തും വൈസ് പ്രസിഡന്റ് എസ്.കെ.രാഹുലും മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇഎംഎസിന്റെ ഫോട്ടോ മാറ്റിയത് അറിഞ്ഞ് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ഫ്രണ്ട് ഓഫിസിൽ പ്രതിഷേധ സമരം ആരംഭിച്ചു.പ്രസിഡന്റിന്റെ മുറിയിലും പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലും പ്രതിഷേധവുമായെത്തി. എന്നാൽ ഫോട്ടോ മാറ്റിയത് അറിയില്ലെന്ന് സെക്രട്ടറി അറിയിച്ചതോടെ പൊലീസിൽ പരാതി നൽകി സിസിടിവി ദൃശ്യം പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് എൽഡിഎഫ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടു.തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ആര്യനാട് പൊലീസിൽ പരാതി നൽകി.
എന്നാൽ ഇഎംഎസിന്റെ ഫോട്ടോ മാറ്റിയതിന് പകരം എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ കൊണ്ടുവന്ന ഫോട്ടോ പഞ്ചായത്ത് ഓഫിസിൽ സ്ഥാപിച്ചശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
ആര്യനാട് പോലീസ് ഇടപെട്ട് പഞ്ചായത്ത് ഭരണ സമിതിയുമായും എൽഡിഎഫ് ജന പ്രതിനിധികളമായി ചർച്ച നടത്തിയതിന് ശേഷം പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാന മെടുക്കാമെന്ന ധാരണ പ്രകാരവും ഫോട്ടോ മാറ്റിയ സംഭവം വിശദമായി അന്വേഷിക്കാമെന്ന് പോലീസ് അറിയിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ അയഞ്ഞത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കാട്ടാക്കട
ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷനുകളിലെ എസ്എച്ചഒമാരും സബ് ഇൻസ്പെക്ടർമാരും പഞ്ചായത്ത് ഓഫിസിലെത്തി..
എൽഡിഎഫ് ജനപ്രതിനിധികളായ എസ്.ദീക്ഷിത്, എസ്.ലേഖ,മുഹമ്മദ് ഷാഫി,മീനു,സിന്ധു,സുകേഷ്,ശോഭന അമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.സംഭവം അറിഞ്ഞ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ രാജീവന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ പഞ്ചായത്ത് ഓഫിസ് സംഘർഷ സാധ്യതയായി.മൂന്ന് മണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ തർക്കവും വാക്കേറ്റവുമായി.സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സമിതി കൂടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

