പാറശാല ∙ ക്ഷേത്രത്തിനു പുറത്ത് സൂക്ഷിച്ചിരുന്ന യുവ ഡോക്ടറുടെ മൊബൈൽഫോണും പണവുമടങ്ങിയ ബാഗ് തട്ടിയെടുത്തു. പാറശാല മഹാദേവർ ക്ഷേത്രത്തിൽ ഇന്നലെ രാവിലെയാണ് സംഭവം.
പാറശാല ടൗണിനടുത്ത് മുര്യങ്കര സ്വദേശിനിയായ ആയുർവേദ ഡോക്ടർ എസ്.സാന്ത്വന (24) യുടെ ബാഗാണ് കവർന്നത്. ബാഗിനുളളിൽ മൊബൈൽ ഫോണും ആയിരം രൂപയുമുണ്ടായിരുന്നു.
. ബാഗുമായി ഒരു യുവാവ് പോകുന്നതു കണ്ട
സ്ത്രീയും സാന്ത്വനയും പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. പാറശാല പൊലീസ് ടൗണിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. പാറശാലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സിസിടിവികളിൽ നിന്ന് ആശുപത്രി ജംക്ഷനിൽ നിന്ന് കരമന–കളിയിക്കാവിള പാതയിലൂടെ ബാഗുമായി നടന്നുപോകുന്നതായ ദൃശ്യം കിട്ടിയിട്ടുണ്ട്.
മാസ്ക് വച്ചിട്ടുണ്ടെങ്കിലും മുഖം വ്യക്തമായി കാണാം. ഇയാളെ അടുത്തിടെയായി സംശയാസ്പദമായി ക്ഷേത്രത്തിൽ കാണാറുണ്ടെന്ന് ഭക്തർ പറയുന്നു.
ക്ഷേത്രത്തിൽ ഇതിനു മുൻപ്ഇരുചക്ര വാഹനങ്ങൾ കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കരുനാഗപ്പളളി അമൃത കോളജിൽ നിന്ന് അടുത്തിടെ ആയുർവേദ ബിരുദം പൂർത്തിയാക്കിയ സാന്ത്വനയുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുളള വിലപ്പെട്ട
രേഖകൾ ഫോണിലെ ഡിജിലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. പാറശാല പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

