പുന്നയൂർക്കുളം ∙ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച അണ്ടത്തോട് കടൽ ഭിത്തി നിർമാണം പുനരാരംഭിച്ചു. അണ്ടത്തോട് മുതൽ വടക്കു ഭാഗത്തേക്ക് ആണ് ഭിത്തി കെട്ടുന്നത്.
ഇതിനായി അൻപതോളം ലോഡ് കരിങ്കല്ല് എത്തിയിട്ടുണ്ട്. അടുത്ത ദിവസം കൂടുതൽ കരിങ്കല്ല് എത്തിക്കും. ഭിത്തി നിർമിക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പ് ഉണ്ടെങ്കിലും സമര രംഗത്തേക്ക് ഇല്ല എന്നാണ് സൂചന.
നേരത്തെ പെരിയമ്പലത്ത് നിന്നാണ് ഭിത്തി നിർമാണം തുടങ്ങിയത്. ഇവിടെ കെട്ടിയ ഭിത്തിയുടെ പകുതിയോളം കഴിഞ്ഞ മഴക്കാലത്ത് കടലെടുത്തിരുന്നു.
ഇത്തവണ ഭിത്തിയുടെ തെക്കേ അതിർത്തിയായ അണ്ടത്തോട് നിന്നാണ് പണി തുടങ്ങിയിട്ടുള്ളത്. ഇവിടെ എത്തിച്ച കരിങ്കല്ല് തൊഴിലാളികൾ അടുക്കി കെട്ടുന്നുണ്ട്.
നിലവിൽ അണ്ടത്തോട് മുതൽ പെരിയമ്പലം വരെ 500 മീറ്ററാണ് ഭിത്തി നിർമിക്കുന്നത്.
പെരിയമ്പലം മുതൽ ജില്ലാ അതിർത്തിയായ തങ്ങൾപ്പടി വരെ ഭിത്തി കെട്ടാൻ പ്രപ്പോസിൽ നൽകിയിട്ടുണ്ടെന്നും അടുത്ത ബജറ്റിൽ അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും എൻ.കെ.അക്ബർ എംഎൽഎ പറഞ്ഞു. ചെല്ലാനം മോഡൽ ടെട്രാപോഡ് വേണമെന്ന ആവശ്യം ഉണ്ടെങ്കിലും ചെലവ് അധികമാണ്. ഫലപ്രദമായ മറ്റ് സംവിധാനങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പാക്കും.
കഴിഞ്ഞ മാർച്ചിൽ ആണ് ഭിത്തി നിർമാണം തുടങ്ങിയത്.
15 മീറ്ററോളം കെട്ടിയെങ്കിലും പിന്നീട് പലവട്ടം കരിങ്കല്ലുമായി എത്തിയ ലോറി നാട്ടുകാർ തടഞ്ഞിരുന്നു. കടൽഭിത്തി അശാസ്ത്രീയമാണെന്ന് വ്യക്തമായിട്ടും അതു തന്നെയാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരത്തിനു നേതൃത്വം നൽകിയവരെ കള്ള കേസിൽ കുടുക്കിയെന്നും ഇവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

