കറുകച്ചാൽ ∙ ടൗണിൽ ഒരു കിലോമീറ്ററിന് ഇപ്പുറം ഒരു കൊച്ചു ജംക്ഷൻ; പകലന്തിയോളം വണ്ടിത്തിരക്കാണ് ഇവിടെ. വാഴൂർ – ചങ്ങനാശേരി റോഡിലെ നെത്തല്ലൂർ ജംക്ഷനാണ് വാഹനത്തിരക്കു മൂലം നട്ടംതിരിയുന്നത്. കോട്ടയം – കോഴഞ്ചേരി റോഡ് വാഴൂർ – ചങ്ങനാശേരി റോഡുമായി ചേരുന്നതാണ് ജംക്ഷൻ. ഇവിടെയുള്ള ബസ് കാത്തിരിപ്പുകേന്ദ്രം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആകെയുള്ളത് ഒരു യെലോ ബോക്സ്
ജംക്ഷനിലെ ലൈറ്റിന്റെ തൂൺ മാത്രമാണ് ഇവിടെയുള്ള ട്രാഫിക് സംവിധാനം.
ജംക്ഷനിൽ വാഹനങ്ങൾ തോന്നുംപടി തിരിഞ്ഞാണ് പോകുന്നത്. കോട്ടയം റോഡിൽ നിന്നു നിയന്ത്രണമില്ലാതെ വാഹനങ്ങൾ വരുന്നത് അപകടത്തിനിടയാക്കും.
ജംക്ഷൻ റോഡിലെ യെലോ ബോക്സ് മാത്രമാണ് സുരക്ഷാസംവിധാനം.
ബസ് കാത്തിരിപ്പുകേന്ദ്രം ഇവിടേക്ക് മാറ്റാം
കോട്ടയം ഭാഗത്തേക്കു പോകുന്ന ബസുകൾ നെത്തല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിന്റെ സമീപവും കറുകച്ചാൽ ഭാഗത്തേക്ക് പോകുന്ന ബസുകൾ ആൽത്തറയുടെ സമീപവും വാഴൂർ ഭാഗത്തേക്കു പോകുന്ന ബസുകൾ നെത്തല്ലൂർ ഭഗവതീക്ഷേത്രം കഴിഞ്ഞുള്ള ഭാഗത്തും നിർത്തണമെന്നാണ് നാട്ടുകാരുടെ നിർദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

