ചാവക്കാട് ∙ പൗരാണിക വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചാവക്കാട് വികസനത്തിൽ ഏറെ മുന്നോട്ട് കുതിക്കേണ്ടതുണ്ടെന്നു നാട്ടുകാർ അടിവരയിട്ട് പറയും. ടൗൺ ഹാൾ ഇല്ലാത്ത, സിനിമ തിയറ്റർ ഇല്ലാത്ത, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത, സ്റ്റേഡിയം ഇല്ലാത്ത, പറയത്തക്ക ഷോപ്പിങ് സെന്റർ പോലും ഇല്ലാത്ത, കളി സ്ഥലം ഇല്ലാത്ത ചാവക്കാടിന്റെ ‘ദുഷ്പേര്’ മാറ്റാൻ പുതിയ ഭരണസമിതിക്ക് കഴിയുമോയെന്നാണ് ചാവക്കാട്ടുകാർ ഉറ്റുനോക്കുന്നത്. ടൂറിസത്തിനും വ്യാപാരത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചാവക്കാട് ബീച്ച് ഇനിയും മാറ്റങ്ങൾക്കായി തിരയെണ്ണി കഴിയുകയാണ്.
മാലിന്യ സംസ്കരണം ഒരു പരിധി വരെ പരിഹരിക്കാൻ നഗരസഭയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം താലൂക്ക് ആശുപത്രിയിൽ കാലോചിതമായ വികസനം കൊണ്ടുവരാനും സാധിച്ചു.
തീരദേശത്തെ ആയിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് താലൂക്ക് ആശുപത്രി. പ്രവാസികളായ പതിനായിരക്കണക്കിന് പേരുള്ള പ്രദേശം.
ഒരുകാലത്ത് ‘മിനി ഗൾഫ്’ എന്നറിയപ്പെട്ട നാട്.
മണി ഓർഡർ ഇക്കോണമി എന്ന വിശേഷിപ്പിക്കാവുന്ന ചാവക്കാടിന്റെ സമ്പദ്വ്യവസ്ഥ. ചാവക്കാട്ടേക്ക് ഒഴുകിയെത്തിയ പ്രവാസികളുടെ പണം ചാവക്കാടിന്റെ വികസനത്തിൽ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാതെ പോയതും നാടിന്റെ വികസനത്തെ ബാധിച്ചു.
അതേസമയം ചാവക്കാട്ടുകാരായ വ്യവസായികൾക്ക് സംരംഭങ്ങൾ ഇവിടെ തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റ് പ്രദേശങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തു. പുതിയ വികസന കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ ചാവക്കാടിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

