പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ കുടുംബശ്രീ പ്രവർത്തകർ ഉപജീവനത്തിനായി ഒരുേനാക്കി നൽകിയ പെട്ടിക്കടയിൽ കവർച്ച.
71 വയസ്സുള്ള രാജമ്മയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് സാമൂഹ്യവിരുദ്ധരുടെ അക്രമണവും മോഷണവും നടന്നിരിക്കുന്നത്. കടയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും കച്ചവടത്തിലൂടെ ലഭിച്ച തുകയും അടക്കം ഏകദേശം അയ്യായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്.
മുക്കട – ഇലവുംതിട്ട
റോഡിൽ മുക്കട ജംഗ്ഷന് സമീപമാണ് ഈ പെട്ടിക്കട
പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന്, ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം രാജമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഇലവുംതിട്ട പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
സ്വന്തമായി പാർപ്പിടമില്ലാത്ത രാജമ്മ, അച്ഛന്റെ സഹോദരിക്കൊപ്പമാണ് നിലവിൽ താമസിക്കുന്നത്. ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ മെഴുവേലി പഞ്ചായത്തിലെ ഉജ്ജീവനം കുടുംബശ്രീ യൂണിറ്റാണ് വരുമാന മാർഗ്ഗമെന്ന നിലയിൽ ഈ കട
നിർമ്മിച്ചു നൽകിയത്. പ്രദേശത്ത് അടുത്തിടെയായി മോഷണ പരമ്പരകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നെജോ ആവശ്യപ്പെട്ടു.
സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കടയിലേക്ക് ആവശ്യമായ പുതിയ സാധനസാമഗ്രികൾ വാങ്ങി നൽകുകയും ചെയ്തു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലവുംതിട്ട
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

