വടകര∙ മീൻ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയായി. ചെറിയ മത്തി മാത്രം സുലഭമായ മാർക്കറ്റിൽ മറ്റു മീനുകൾക്ക് കിലോഗ്രാമിനു 60 രൂപ മുതൽ 120 രൂപ വരെ വില കൂടി.
കുഞ്ഞൻ മത്തി മാത്രം കിലോയ്ക്ക് 50 – 70 രൂപയ്ക്ക് കിട്ടുന്നു. 100 മുതൽ 150 വരെ തോണികൾ മീൻ പിടിക്കാൻ പോയിരുന്ന ചോമ്പാൽ ഹാർബറിൽ 60 വള്ളങ്ങളേ ഇപ്പോൾ പോകുവുന്നുള്ളൂ.
അറുപതോളം വള്ളങ്ങൾ പോയിരുന്ന അഴിത്തല കടവിൽ 20 എണ്ണമേ ഇപ്പോൾ പോകുന്നുള്ളൂ. മാലിന്യം നിറഞ്ഞ കടലിൽ മത്സ്യങ്ങൾക്ക് ആവശ്യത്തിനു ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മീനുകൾ വലുപ്പം വയ്ക്കേണ്ട ഈ സീസണിൽ 4 മാസം മുൻപുള്ള വളർച്ചയേ ഇപ്പോഴുമുള്ളൂ.
അയക്കൂറ, ആകോലി എന്നിവയ്ക്ക് കിലോഗ്രാമിന് 700 മുതൽ 850 രൂപ വരെയാണ് വില.
അയല, മാന്ത തുടങ്ങിയവയ്ക്ക് 250 രൂപ മുതൽ മുകളിലാണ്. കൊയലയ്ക്ക് 360 രൂപയാണ് വില.
കോഴിയിറച്ചിക്കും വില കൂടിയതു കൊണ്ട് ഉപഭോക്താക്കൾ പ്രതിസന്ധിയിലായി. കടലിൽ പോയാൽ മീൻ കിട്ടാതെ തിരികെ വരുന്നത് പതിവായതോടെയാണ് വള്ളങ്ങൾ നിർത്തിയിടുന്നത്.
ചെറിയ വള്ളം കടലിൽ പോയാൽ ഇന്ധനവും കൂലിയും അടക്കം 30,000 രൂപയോളം ചെലവു വരും. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് അഴിയൂർ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഷെറിൻ കുമാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

