ശബരിമല ∙ മകരവിളക്കിനു തീർഥാടകർ തങ്ങുന്ന പ്രദേശങ്ങളിൽ തടസ്സമില്ലാതെ വെളിച്ചം നൽകാനുള്ള പരിശ്രമത്തിലാണ് കെഎസ്ഇബി. മകരജ്യോതി കാണാനായി തീർഥാടകർ കൂടുതൽ തങ്ങുന്ന സ്ഥലങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 3,000 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
തീർഥാടന ഒരുക്കങ്ങൾ കെഎസ്ഇബി 3 മാസം മുൻപേ തുടങ്ങി. വൈദ്യുതി തടസ്സം ഒഴിവാക്കാൻ എല്ലാ 11 കെവി, എൽടി ലൈനുകളും എബിസി കേബിൾ അക്കി.
കുരങ്ങുകൾക്ക് ഷോക്ക് ഏൽക്കാതിരിക്കാൻ മങ്കി ഗാർഡും സ്ഥാപിച്ചു. കൊച്ചുപമ്പയിൽനിന്നു വനത്തിലൂടെ 4 ഫീഡർ ലൈൻ വഴിയാണ് ത്രിവേണി സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചിട്ടുള്ളത്.
കൊച്ചുപമ്പ മുതൽ ത്രിവേണി വരെ വനത്തിലൂടെ ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന ഭാഗത്തെ മരങ്ങളുടെ ചില്ലകൾ, അടിക്കാട് എന്നിവ തെളിച്ചു.
പമ്പയിൽനിന്നു സന്നിധാനത്തേക്കു വൈദ്യുതി എത്തുന്നത് എബിസി കേബിൾ വഴിയാണ്. ഇതിന്റെയും അറ്റകുറ്റപ്പണി നടത്തി.
തീർഥാടകർ വിരിവയ്ക്കുന്നതും പതിനെട്ടാംപടി കയറാനായി കാത്തുനിൽക്കുന്നതുമായ സ്ഥലങ്ങൾ, പാണ്ടിത്താവളം, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി, നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.
38 ട്രാൻസ്ഫോമറുകളുടെയും അറ്റകുറ്റപ്പണി നടത്തി. 10,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള നിലയ്ക്കൽ 1,500 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
റാന്നി പെരുനാട് സെക്ഷന്റെ കീഴിലാണ് സന്നിധാനവും പമ്പയും. നിലയ്ക്കൽ പാർക്കിങ് മേഖല കക്കാട് സെക്ഷന്റെ പരിധിയിലും.
അസിസ്റ്റന്റ് എൻജിനീയർമാരുടെ കീഴിലാണ് ഓരോ മേഖലയും. കരാർ തൊഴിലാളികൾ ഉൾപ്പെടെ 100 ജീവനക്കാരും ഉണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

