മംഗലംഡാം∙ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കുഞ്ചിയാർ പതി ഉന്നതി കുട്ടപ്പന്റെ ഭാര്യ മല്ലികയ്ക്കാണു (35) പരുക്കേറ്റത്. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വനത്തിനു സമീപം ഫയർ ലൈൻ പണി നടത്തുന്നതിനിടെ മല്ലികയുടെ നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്കു വീണു.
കുഴിയിൽ വീണ മല്ലികയെ പിടിക്കാൻ ആനയ്ക്കു കഴിയാതിരുന്നതു രക്ഷയായി.പരുക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസം മുൻപും മേഖലയിൽ കാട്ടാന ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളിക്കു പരുക്കേറ്റിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

