ഇരിക്കൂർ ∙ മേഖലയിൽ കുരങ്ങുശല്യം രൂക്ഷം. നിടുവള്ളൂർ, കോളോട്, പട്ടുവം, ഏട്ടക്കയം, നിലാമുറ്റം, സിദ്ദീഖ് നഗർ, കുളിഞ്ഞ, കുട്ടാവ് ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായത്.
നൂറോളം കുരങ്ങുകൾ മാസങ്ങളായി പ്രദേശത്തു നാശം വിതയ്ക്കുകയാണ്. നേരം പുലർന്നാൽ ഇരുട്ടുന്നതുവരെ കുരങ്ങുകളുടെ വിളയാട്ടമാണ്. തെങ്ങിൻ തോപ്പുകളാണു കുരങ്ങുകളുടെ പ്രധാനതാവളം.
തെങ്ങുകൾക്കുചുറ്റും ഇവ പറിച്ചെറിയുന്ന കരിക്കുകൾ നിറഞ്ഞുകിടക്കുകയാണ്. പപ്പായ, വാഴക്കുല, പുളി, പേരയ്ക്ക, കൈതച്ചക്ക, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, ചേന, ചേമ്പ് തുടങ്ങി പല കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുകയാണ്.
വീട്ടുമുറ്റത്തും മേൽക്കൂരയിലും കൂട്ടമായെത്തുന്ന കുരങ്ങുകൾ അടുക്കളയിൽ കയറി ഭക്ഷണങ്ങൾ എടുത്തുതിന്നുകയും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്.
വ്യാപാര സ്ഥാപനങ്ങളിലെത്തി വാഴക്കുലകളും മറ്റു പഴങ്ങളും എടുത്തുകൊണ്ടുപോകുന്നതായി വ്യാപാരികളും പറയുന്നു. ശല്യം രൂക്ഷമായതോടെ മിക്ക കർഷകരും കൃഷിയിടങ്ങൾ പൂർണമായും കുരങ്ങുകൾക്ക് വിട്ടുനൽകിയിരിക്കുകയാണ്. പരമ്പരാഗതമായി മൃഗങ്ങളെ തുരത്തുന്നതിന് ഉപയോഗിക്കുന്ന മാർഗങ്ങളൊന്നും ഫലിക്കാതായതോടെ കർഷകർ ദുരിതത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

