ചെറുവള്ളി ∙ വധശ്രമത്തിന് യുവാവ് അറസ്റ്റിൽ. പഴയിടം തീമ്പനാൽ വീട്ടിൽ ടി.ആർ.രാഹുലാണ് (30) അറസ്റ്റിലായത്.
പഴയിടം സ്വദേശി പി.ആർ ബിജുമോൻ സാരമായ പരുക്കുകളോടെ ചികിത്സയിലാണ്. ബിജുമോന്റെ സുഹൃത്തായ അഖിലും രാഹുലും തമ്മിലുണ്ടായ വഴക്ക് തടയാൻ ബിജുമോൻ ശ്രമിച്ചതിലുള്ള വിരോധമാണ് വധശ്രമത്തിന് കാരണം.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്നുപോകവേ ബിജുമോനെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന മുപ്പല്ലികൊണ്ട് ആക്രമിക്കുകയായിരുന്നു. മണിമല എസ്ഐ അനൂപ് ജോസ്, എസ്ഐ ഉദയകുമാർ, എഎസ്ഐ മനോജ്, സിപിഒമാരായ ശ്രീജിത്ത്, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

