കടമ്പനാട്∙ഭക്ഷണാവശിഷ്ടങ്ങൾ പാതയോരത്ത് വലിച്ചെറിയുന്നതിനെ തുടർന്നു പ്രധാന നിരത്തുകൾ തെരുവു നായകൾക്കു താവളമാകുന്നു. തിരക്കേറിയ അടൂർ– ശാസ്താംകോട്ട
റോഡിലാണു തെരുവു നായകൾ റോഡരികിൽ തങ്ങുന്നത്. റോഡിനിരുവശത്തും വളർന്നു നിൽക്കുന്ന കുറ്റിക്കാട്ടിലാണു ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത്. വീടുകളിൽ നിന്നും ഭക്ഷണശാലകളിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ റോഡരികിൽ തള്ളുന്നതിനാൽ തെരുവും നായകൾ ഇത്തരം ഭാഗങ്ങൾ താവളമാക്കുന്നു.
റോഡരികിലെ ഭക്ഷണ ശാലകൾക്കു സമീപവും തെരുവുനായക്കൂട്ടമാണ്.
ഇവ റോഡിൽ തലങ്ങും വിലങ്ങും പായുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം വരുത്തുന്നു. കാൽനട
യാത്രക്കാർക്കു കടിയേൽക്കുന്നതും പതിവാണ്. തെരുവുനായകളും കാട്ടു പന്നികളും കാരണം പ്രഭാത സായാഹ്ന സവാരിക്കാരും പ്രയാസം നേരിടുന്നു. കടമ്പനാട് ചന്തയും പരിസരവും തെരുവു നായകളുടെ വിഹാരകേന്ദ്രമാണ്.
ഫണ്ട് പരിമിതി കാരണം തെരുവുനായ നിയന്ത്രണത്തിനു ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയാതെ വരുന്നു, ഇപ്പോൾ പേവിഷ പ്രതിരോധ നടപടികളും നിലച്ച മട്ടിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

