കൊല്ലം ∙ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റും വർക്കല ജാമിയ മന്നാനിയ്യ അറബിക് കോളജ് പ്രിൻസിപ്പലുമായ കെ.പി.അബൂബക്കർ ഹസ്രത്ത് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
ആറര പതിറ്റാണ്ടോളം മതപഠന മേഖലയിൽ സജീവസാന്നിധ്യമായിരുന്നു.
എറണാകുളം കാക്കനാട് പടമുകൾ കിഴക്കേക്കര കുടുംബത്തിൽ 1937ൽ മജീദ് ഹാജിയുടെയും ആയിഷയുടെയും മകനായി ജനനം. കോട്ടുമല അബൂബക്കർ മുസല്യാർ, ഇ.കെ.അബൂബക്കർ മുസല്യാർ, താഴക്കോട് കുഞ്ഞലവി മുസല്യാർ തുടങ്ങിയ പണ്ഡിതരുടെ ശിഷ്യനായിരുന്നു.
വർഷങ്ങളോളം തേവലക്കര, മുട്ടക്കാവ്, കൊല്ലൂർവിള എന്നിവിടങ്ങളിലെ ദർസുകൾക്ക് നേതൃത്വം നൽകി.
മൈനാഗപ്പള്ളി അൻവാർശേരിയിൽ 5 വർഷവും വർക്കല ജാമിഅ മന്നാനിയ്യയിൽ തുടക്കം മുതൽ ഇതുവരെയും അധ്യാപകനായിരുന്നു. 4 പതിറ്റാണ്ടോളം ആറ്റിങ്ങൽ വാളക്കാട് ജാമിഉൽ ഖൈറാത്ത് അറബിക് കോളജിന്റെ പ്രസിഡന്റായിരുന്നു.
ദീർഘകാലം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം 2023 ൽ ആണ് പ്രസിഡന്റായത്. ദക്ഷിണ കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചു ‘നൂറുൽ ഉലമ’ (പണ്ഡിതരുടെ പ്രകാശം) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.പൊതുദർശനത്തിനു ശേഷം കണ്ണനല്ലൂർ മുട്ടയ്ക്കാവ് ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
ഭാര്യ: ഹന്നത്ത് ബീവി. മക്കൾ: മുജീബ് റഹ്മാൻ, സാദിഖ്, അമീറ ബീവി.
മരുമക്കൾ: ഷിമിയ, ഷീബ, അമാനുള്ള. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

