ചേർപ്പ് ∙ കിലോമീറ്റർ താണ്ടിയെത്തിയ നാൽപത്തിനാലുകാരനായ അധ്യാപകൻ 20 വയസുള്ള ഗുരുവിനെ കണ്ടെത്തി ശിഷ്യപ്പെട്ട അപൂർവതയാണ് കണ്ണൂർ കാർത്തികപുരം സ്വദേശി ലാൽ തോമസിന്റെയും,അഭിനവ് തൊട്ടിപ്പാളിന്റെയും കഥ.
ചെണ്ടയിലാണ് ലാൽ തോമസ് എന്ന അധ്യാപകൻ അഭിനവ് തൊട്ടിപ്പാളിന്റെ ശിഷ്യനായത്. കണ്ണൂർ ഉദയഗിരി പ്രത്യാശ യുപി സ്കൂളിലെ അധ്യാപകനായ ലാൽ തോമസിന് ചെണ്ട
എന്നാൽ ബാല്യം മുതൽ മനസ്സിൽ കാത്തു സൂക്ഷിച്ച ഒരു സ്വപ്നവും ആവേശവുമായിരുന്നു. ഇപ്പോൾ തൃശൂരിലെ ഹരിശ്രീ വാദ്യകലാക്ഷേത്രത്തിലെ അഭിനവ് തൊട്ടിപ്പാൾ എന്ന ഇരുപതുകാരൻ ഗുരുനാഥന്റെ ശിക്ഷണത്തിൽ ലാൽ തോമസ് ചെണ്ടയുടെ താള പ്രപഞ്ചത്തിലേക്ക് കടന്നെത്തുകയാണ്.
ലാൽ തോമസ് ഹരിശ്രീ വാദ്യകലാക്ഷേത്രത്തെക്കുറിച്ച് ആദ്യം അറിയുന്നത് ഔദ്യോഗിക ഓൺലൈൻ പേജിലൂടെയാണ്.
മേളപ്രമാണി കേളത്ത് സുന്ദരൻ മാരാർ നേതൃത്വം നൽകുന്ന സ്ഥാപനമാണെന്ന് മനസിലാക്കിയ നിമിഷം ചെണ്ട പഠിക്കണമെന്ന ബാല്യകാല ആഗ്രഹം പൊടിതട്ടിയെടുത്തു.
ഇങ്ങനെയാണ് അദ്ദേഹം അഭിനവിന്റെ ശിഷ്യനായത്. വാരാന്ത്യങ്ങളിൽ തൃശൂരിൽ ലോഡ്ജിൽ താമസിച്ചാണ് അദ്ദേഹം ചെണ്ട
പഠന ക്ലാസുകളിൽ പങ്കെടുത്തത്. 6 മാസത്തെ കഠിനമായ പരിശീലനം അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.30ന് തൊട്ടിപ്പാൾ ഭഗവതി ക്ഷേത്ര നടയിലാണ് ലാൽ തോമസ് അരങ്ങേറ്റം കുറിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

