പാറശാല ∙ കരമന–കളിയിക്കാവിള പാതയിൽ ജല അതോറിറ്റിയും മരാമത്ത് വിഭാഗവും ചേർന്ന് ഒരുക്കിയ വാരിക്കുഴി കൊടും അപകടം ക്ഷണിച്ചു വരുത്തുമെന്ന ഭീതിയിൽ യാത്രക്കാർ. പരശുവയ്ക്കൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു മുന്നിലാണ് പാതയിലെ കുഴി അപകടക്കെണിയായി മാറിയിരിക്കുന്നത്.
ജലവിതരണ പൈപ്പ് പൊട്ടലിനെത്തുടർന്ന് രണ്ടു മാസം മുൻപ് പാതയുടെ നടുഭാഗം നീളത്തിൽ കുഴിച്ചിരുന്നു. പൈപ്പ് നന്നാക്കിയ ശേഷം മണ്ണ് നിറച്ച് അതിനു മുകളിൽ പേരിന് കോൺക്രീറ്റിട്ടു.
തൊട്ടടുത്ത മഴയിൽ മണ്ണ് താഴ്ന്നതിനാൽ കോൺക്രീറ്റ് പൊട്ടി വലിയ കുഴി രൂപം കൊണ്ടു.
തിരുവനന്തപുരം ഭാഗത്തു നിന്നു നാഗർകോവിലിലേക്ക് വരുമ്പോൾ ഇവിടം ഇറക്കമായതിനാൽ സ്പീഡിൽ വരുന്ന വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടങ്ങൾ പതിവായി. രാത്രിയിലാണ് ഏറെ അപകടങ്ങളും .
ഇരു ചക്രവാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാരൻ തെറിച്ചു വീണ സംഭവങ്ങൾ വരെയുണ്ടായി. ഇതൊക്കെയായിട്ടും പാത കുഴിച്ച ജല അതോറിറ്റിയോ പാതയുടെ ചുമതലയുളള മരാമത്ത് ദേശീയപാത വിഭാഗമോ തിരിഞ്ഞു നോക്കിയിട്ടില്ല.
ഇപ്പോൾ നാട്ടുകാർ മുന്നറിയിപ്പെന്നോണം ചാക്കിൽ മണ്ണു നിറച്ച് അതിൽ ചുമന്ന കൊടി വച്ച് കുഴിയുടെ മേൽ വച്ചിരിക്കുകയാണ്. അടിയന്തരമായി കുഴിയടയ്ക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

