അകത്തേത്തറ ∙ 4 സ്പാനുകൾ, ഇതിൽ 2 സ്പാനുകളിൽ ഗർഡറുകൾ പോലും സ്ഥാപിച്ചിട്ടില്ല, ഇരുവശത്തു നിന്നുള്ള അപ്രോച്ച് റോഡുകൾ, സർവീസ് റോഡുകൾ, ഒലവക്കോട് നിന്നു പോകുമ്പോൾ മേൽപാലം കയറുന്നിടത്ത് കലുങ്ക്, മേൽപാല നിർമാണം പൂർത്തിയായാൽ ടാറിങ്, കൈവരികൾ… ഇങ്ങനെ നീളുകയാണ് നടക്കാവ് മേൽപാലം നിർമാണത്തിൽ പൂർത്തിയാകാനുള്ള ജോലികൾ. ഇത്രയും പ്രവൃത്തികൾ എന്നു പൂർത്തിയാക്കാനാകുമെന്നതിൽ നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനും വ്യക്തതയില്ല.
ആർബിഡിസിയുടെ സ്പാൻ പ്രവൃത്തികൾ പൂർത്തിയാക്കിയാൽ മാത്രമേ ഇതിനെ റെയിൽവേ നിർമിച്ച പാലത്തിലേക്കു ബന്ധിപ്പിക്കാനാകൂ. ഇക്കാര്യം റെയിൽവേ ആർബിഡിസിയെ അറിയിച്ചിട്ടുണ്ട്.
റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇപ്പോഴും ശക്തമായ ഇടപെടലും നടപടിയും ഇല്ലെന്നതാണു വസ്തുത.
പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ പ്രധാന കാരണവും ഇതാണ്. വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇനി എന്നു മേൽപാല നിർമാണം പൂർത്തിയാക്കാനാകുമെന്ന നാട്ടുകാരുടെ ചോദ്യത്തിനും ബന്ധപ്പെട്ടവർ ഉത്തരം നൽകുന്നില്ല.
പാലം നിർമാണം സംബന്ധിച്ചു വാർത്തകൾ വരുമ്പോഴും പ്രതിഷേധം ഉയരുമ്പോഴും മാത്രമാണു പ്രവൃത്തികൾക്കു ജീവൻ വയ്ക്കുന്നത്. മറ്റു സമയങ്ങളിൽ ഇഴഞ്ഞിഴഞ്ഞാണു നിർമാണ പ്രവൃത്തി നടക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

