ചിറ്റൂർ ∙ പാലക്കാട്ടു നിന്നു പൊള്ളാച്ചിയിലേക്കു കുഴിയിൽ വീഴാതെ പോകണമെങ്കിൽ ഇനിയും ഏറെനാൾ കാത്തിരിക്കണം. റോഡ് നന്നാക്കാൻ കരാറെടുത്തു രണ്ടു വർഷമായിട്ടും പണി ആരംഭിക്കാത്ത കരാറുകാരനെ നീക്കം ചെയ്തു.
സംസ്ഥാനപാതയിൽ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള ഭാഗമാണു തകർന്നിട്ടുള്ളത്. റോഡിൽ പലയിടത്തും വലിയ കുഴികളാണ്. കുറച്ചു മാസങ്ങൾക്കിടെയുണ്ടായ അപകടങ്ങളിൽ മാത്രം പത്തോളം പേർ മരിച്ചു.
പരുക്കേറ്റ ഒട്ടേറെപ്പേർ ഇന്നും പൂർണ ആരോഗ്യം വീണ്ടെടുക്കാനാവാതെ ദുരിതത്തിലാണ്.
ഓരോ അപകടങ്ങൾ നടക്കുമ്പോഴും രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഉടൻ നന്നാക്കുമെന്ന പാഴ്വാക്ക് മാത്രമാണ് ഫലം. താൽക്കാലികമായി കുഴികളടയ്ക്കുന്ന പണികൾ ചെയ്തിരുന്നെങ്കിലും ദിവസങ്ങൾക്കകം അവ വീണ്ടും പഴയപടിയായി. അപകടങ്ങൾ പതിവായതോടെയാണു 12 കിലോമീറ്റർ ദൂരം നന്നാക്കാൻ രണ്ടു വർഷം മുൻപു മൂന്നര കോടി രൂപ അനുവദിച്ചത്.
ഇതിന്റെ കരാർ ഏറ്റെടുത്തയാൾ ഇതുവരെ പണി തുടങ്ങിയില്ല. ഇതോടെയാണു കരാറുകാരനെ നീക്കം ചെയ്തത്. കരാർ റദ്ദാക്കി, കരാറുകാരനിൽ നഷ്ടം ഈടാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുകയും എത്രയും പെട്ടെന്ന് പുതിയ ടെൻഡർ ക്ഷണിച്ച് റോഡ് നവീകരിക്കുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്യുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് അറിയിച്ചു.
നാലുവരിപ്പാത പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി
2016-17 കാലയളവിൽ സംസ്ഥാന സർക്കാർ പാലക്കാട്-പൊള്ളാച്ചി പാത, പാലക്കാട് കൂട്ടുപാത മുതൽ അതിർത്തിയായ ഗോപാലപുരം വരെ 25 കിലോമീറ്റർ ദൂരം നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി വഴി ഫണ്ട് അനുവദിച്ച് നിർമാണം നടത്താനായിരുന്നു നീക്കം. കിഫ്ബിക്കു വേണ്ടി കേരള റോഡ് ഫണ്ട് ബോർഡിന്റെ(കെആർഎഫ്ബി) വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അതിനപ്പുറം പദ്ധതി നീങ്ങിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

