അഞ്ചൽ ∙ തിരക്കേറിയ അഞ്ചൽ – പുനലൂർ റോഡിലെ കൊച്ചുകുരുവിക്കോണം ജംക്ഷനു സമീപത്തു കാട്ടുപന്നികൾ റോഡ് മുറിച്ചു കടക്കുന്നതു പതിവായതോടെ അപകടസാധ്യതയേറി. സമീപ ദിനങ്ങളിൽ മാത്രം 2 പന്നികളെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
ഭാഗ്യത്തിനു വാഹനങ്ങൾ അപകടത്തിൽ പെട്ടില്ല. വനവുമായി ബന്ധമില്ലാത്ത ഈ സ്ഥലത്തു സമീപകാലത്താണു കാട്ടുപന്നികൾ വല്ലാതെ പെരുകിയത്.
പ്രത്യേക സ്ഥലങ്ങളിലാണ് ഇവ കൂടുതലായി റോഡ് മുറിച്ചു കടക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
വേഗത്തിൽ എത്തുന്ന വാഹനങ്ങളിലെ യാത്രികർക്കു വഴിയാത്രക്കാർക്കും പന്നികൾ ഉയർത്തുന്ന ഭീഷണി ചെറുതല്ല. നേരത്തേ കൊച്ചുകുരുവിക്കോണം ജംക്ഷനിലെ വീട്ടിലെ ഗൃഹനാഥനു വീടിനു മുന്നിൽ വച്ചു പന്നിയുടെ ഇടിയേറ്റ് കാലിനു ഗുരുതരമായ പരുക്കേറ്റിരുന്നു.
പന്നികളെ പേടിച്ചു പ്രഭാത സവാരിക്കാർ പലരും നടത്തം ഒഴിവാക്കി . പന്നിശല്യം ഒഴിവാക്കാൻ വനം – പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

