തിരുവനന്തപുരം∙ കുടുംബാഘോഷങ്ങളിൽ പങ്കെടുക്കാൻ പൊലീസുകാർക്കും അവസരം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖർ. ഓഫിസർമാരുടെ മുന്നിലെത്തുന്ന ഇത്തരം ആവശ്യങ്ങൾ പരിഗണിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരെ കാര്യക്ഷമമായി വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നമുക്ക് പറയാം’ സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി കാട്ടുന്ന ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയെന്ന നിലയിൽ തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കു മാറ്റുന്ന രീതി ശരിയല്ലെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു.
അത്തരം നടപടി ഉദ്യോഗസ്ഥരെ കൂടുതൽ അഴിമതിക്കാരാക്കും.
ഭയപ്പെടുത്തി ജനങ്ങളെ നിയന്ത്രിക്കുന്ന കാലമൊക്കെ പോയെന്നും അവരുടെ വിശ്വാസം ആർജിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി.ആർ.ബിജു, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, എസ്.അജീത ബീഗം, ജി.പൂങ്കുഴലി, ഡി.കെ.പൃഥ്വിരാജ്, എ.സുധീർഖാൻ, വി.ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

