ചെറുതോണി∙ കഞ്ഞിക്കുഴി വാകച്ചുവട്ടിൽ വീണ്ടും പുലിയെത്തി. കഴിഞ്ഞ ദിവസം രാത്രി വാകച്ചുവട് മാളിയേക്കൽ ഫാ.
മൈക്കിളിന്റെ വീട്ടിൽ മുറ്റത്തു കൂട്ടിലുണ്ടായിരുന്ന പട്ടിയെ ആക്രമിച്ചു. വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതോടെ പുലി ഇരുളിൽ മറഞ്ഞു.
രാവിലെ കരിമണൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി അന്വേഷണം നടത്തി. പുലി വരാൻ സാധ്യതയുള്ള രണ്ടു സ്ഥലത്തു ക്യാമറ സ്ഥാപിച്ചു.
കഞ്ഞിക്കുഴിയിൽനിന്ന് മൃഗ ഡോക്ടറെത്തി ആക്രമണത്തിനിരയായ പട്ടിയുടെ കഴുത്തിൽ മുറിവേറ്റ ഭാഗം പരിശോധിച്ചു കുത്തിവയ്പെടുത്തു.
ടൗണിനടുത്തു വട്ടോൻപാറയിൽ തിങ്കളാഴ്ച രാത്രിയാണ് നാട്ടുകാർ ആദ്യം പുലിയെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി തിരഞ്ഞെങ്കിലും തെളിവുകളും ലഭിച്ചില്ല.
വേനൽക്കാലമായതിനാൽ കാൽപാടുകളും തെളിഞ്ഞിട്ടില്ലായിരുന്നു. ഈ പ്രദേശത്ത് വനംവകുപ്പും പൊലീസും രാത്രിയും പകലും നിരീക്ഷണം ശക്തമാക്കി.
വനപാലകർ സ്ഥാപിച്ച രണ്ടു ക്യാമറകൾ കൂടാതെ പഞ്ചായത്ത് ഒരു ക്യാമറ കൂടി സ്ഥാപിക്കുമെന്ന് പ്രസിഡന്റ് കോമളം മോഹൻദാസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

