കോട്ടയം ∙ വെള്ളിമൂങ്ങയ്ക്കും മൂർഖൻ പാമ്പിനും മുട്ടയിടീൽ കാലം. 2 ദിവസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നു പിടികൂടിയത് 17 മൂർഖൻ പാമ്പുകളെയും 9 വെള്ളിമൂങ്ങകളെയും.
2 പെരുമ്പാമ്പ് എന്നിവയെയും പിടികൂടി. പാത്താമുട്ടം, മണർകാട്, തോട്ടക്കാട് എന്നിവിടങ്ങളിൽ നിന്നാണ് മൂർഖൻ പാമ്പുകളെ വനംവകുപ്പിന്റെ സർപ്പ സ്നേക്ക് റെസ്ക്യു ടീം പിടികൂടിയത്.
തോട്ടക്കാട് ഒരു മാളത്തിൽ നിന്നു 3 മൂർഖൻ പാമ്പുകളെ പിടികൂടി. പ്രജനനകാലം കഴിഞ്ഞ് മുട്ടയിടുന്ന സമയമായതിനാലാണു ശല്യമെന്നു വനംവകുപ്പ് പറയുന്നു.
വെള്ളിമൂങ്ങ മുട്ടയിടുന്ന സമയമാണ്. മറ്റു പക്ഷികളുടെ അക്രമം ഭയന്നാണ് ഇവ വീടുകളിൽ അഭയം തേടുന്നതെന്നും വനംവകുപ്പ് അറിയിച്ചു.
ചെരിപ്പുകൾ, ഷൂസ്, ഹെൽമറ്റ് പരിശോധിക്കണം
വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം.
വാതിൽ, ജനലുകൾ എന്നിവയ്ക്കു സമീപം ചകിരി, വൈക്കോൽ, വിറക് എന്നിവ കൂട്ടിയിടാതെ ശ്രദ്ധിക്കണം. ചെരിപ്പുകൾ, ഷൂസ്, ഹെൽമറ്റ് എന്നിവ ധരിക്കും മുൻപേ പരിശോധിക്കണം.
അടുക്കള, വാട്ടർ ടാങ്ക്, വീട്ടിലെ ഓവുചാലുകൾ തുടങ്ങി തണുപ്പുള്ള സ്ഥലങ്ങൾ പ്രത്യേകം സൂക്ഷിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

