ചാത്തന്നൂർ ∙ വാരിക്കുഴി പോലെ റോഡ് കുഴിച്ചിട്ടതു വൈദ്യുതി കേബിൾ സ്ഥാപിക്കാതെ മൂടി. ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ കൊച്ചാലുംമൂട്, വിളപ്പുറം വാർഡുകളുടെ അതിർത്തിയായ വിളപ്പുറം- കരോട്ടുമുക്ക് റോഡിലാണ് 11 കെവി കേബിൾ സ്ഥാപിക്കാൻ ആഴ്ചകൾക്കു മുൻപ് കുഴിച്ചതു മൂടിയത്. റോഡ് കുഴിച്ചിട്ടിരിക്കുന്നത് യാത്രാ തടസ്സം സൃഷ്ടിക്കുന്നതു സംബന്ധിച്ചു മനോരമ വാർത്ത നൽകിയിരുന്നു.
ഇന്നലെ വൈകിട്ടു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴി മൂടി യാത്രാതടസ്സം ഒഴിവാക്കി.
വീതി കുറഞ്ഞ റോഡിന്റെ മധ്യഭാഗത്തോടു ചേർന്ന് ആഴത്തിൽ കുഴി എടുത്ത ശേഷം ജോലി നിർത്തുകയായിരുന്നു. വീടുകളിലേക്കും ഇടറോഡുകളിലേക്കും വാഹനങ്ങൾ കയറ്റാൻ കഴിയാതായി.
ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വലിയ തോതിൽ ജലം പാഴായി; പൊടി ശല്യവും രൂക്ഷമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

