കൊച്ചി∙ മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ താങ്ങും തണലുമായി നിന്നത് അമ്മ ചൊരിഞ്ഞ സ്നേഹവാൽസല്യങ്ങളാണ്. പിതാവിന്റെ മരണശേഷം കുറച്ചുകാലം കൂടി തിരുവനന്തപുരത്തുണ്ടായിരുന്ന ശാന്തകുമാരി പിന്നീട് ലാലിനൊപ്പം തന്നെയാണ് കഴിഞ്ഞത്.
മകൻ ബാങ്കിലോ സർക്കാർ സർവീസിലോ ഉദ്യോഗസ്ഥനാകണമെന്നാണ് പിതാവ് വിശ്വനാഥൻ നായർ ആഗ്രഹിച്ചിരുന്നതെങ്കിൽ മകന്റെ സിനിമാമോഹങ്ങൾക്ക് ഒപ്പം നിൽക്കുകയായിരുന്നു അമ്മ. ആദ്യ ചിത്രമായ ‘തിരനോട്ടം’ മുതൽ അതുണ്ടായിരുന്നു.
മലയാള സിനിമയിലെ അമ്മ–മകൻ ബന്ധത്തിന്റെ സ്നേഹാർദ്രമായ ഇഴയടുപ്പങ്ങൾ മോഹൻലാൽ നമുക്ക് സമ്മാനിച്ചതിനും ഈ അമ്മയ്ക്ക് നന്ദിപറയാം. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കിട്ടിയ ഉടൻ ചെന്നൈയിൽ നിന്നു നേരെ കൊച്ചിയിലെ വീട്ടിലെത്തി അമ്മയെക്കണ്ട് മോഹൻലാൽ അനുഗ്രഹം വാങ്ങിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ പി.രാജീവ്, കെ.ബി.ഗണേഷ്കുമാർ, ഗായകൻ എം.ജി.ശ്രീകുമാർ, നിർമാതാവ് രഞ്ജിത്, സംവിധായകരായ ഫാസിൽ, ജോഷി, ബ്ലെസി, അഭിനേതാക്കളായ സായ്കുമാർ, ബിന്ദു പണിക്കർ, രൺജി പണിക്കർ, ജയസൂര്യ, രമേഷ് പിഷാരടി, അലൻസിയർ, നാദിർഷാ, ഇർഷാദ്, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ജെബി മേത്തർ, എംഎൽഎമാരായ ടി.ജെ.വിനോദ്, റോജി എം.ജോൺ തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

