കളമശേരി ∙ പള്ളിലാംകര ഗവ.എൽപി സ്കൂളിന്റെ കളിക്കളവും പാർക്കും ‘ കാൺമാനില്ല’ !. അതിഥിത്തൊഴിലാളികളുടെ കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലെ പാർക്കും കളിക്കളവും കാടുമൂടിക്കിടക്കുകയാണ്.
ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ഷട്ടിൽ കോർട്ടും പാർക്കിലെ കളിയുപകരണങ്ങളും നടപ്പാതയുമെല്ലാം കാടുമൂടിയ നിലയിലാണ്. 30ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇഴജന്തുക്കളെ ഭയന്നാണു കുട്ടികൾ ഇവിടെ പഠിക്കുന്നത്.
കരിഞ്ഞു നിൽക്കുന്ന പുൽക്കൂട്ടത്തിനു തീപിടിച്ചാൽ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങളെല്ലാം നശിക്കും. ഇവ സ്ഥാപിച്ചതല്ലാതെ ഒരിക്കൽ പോലും കുട്ടികൾക്ക് ഉപകാരപ്പെട്ടിട്ടില്ല.
എച്ച്എംടി റോഡിനു സമീപത്തെ സ്കൂളിലേക്കുള്ള ഗേറ്റ് നേരത്തെ പൂട്ടിയിരുന്നുവെങ്കിലും ഇപ്പോൾ തുറന്നുകിടക്കുകയാണ്.
സാമൂഹികവിരുദ്ധർ തുറന്നുകിടക്കുന്ന ഗേറ്റിലൂടെ അകത്തുകയറുന്നുണ്ട്. നഗരസഭയ്ക്കു വിട്ടുകിട്ടിയ, നൂറ്റാണ്ടു പഴക്കമുള്ള സ്കൂളിന്റെ പരിസര പരിപാലനത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗം വലിയ വീഴ്ചയാണു വരുത്തിയിട്ടുള്ളത്.
നഗരസഭയിൽ 8 പുല്ലുവെട്ട് യന്ത്രങ്ങളുണ്ട്. 30 ശുചീകരണ തൊഴിലാളികളുണ്ട്.
ഇവരെ നിയോഗിച്ച് ഇടയ്ക്കിടക്കു പുല്ലും കാടും വെട്ടിമാറ്റാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ല. പൊതുപ്രവർത്തകരടക്കം പല പ്രാവശ്യം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

