പരപ്പ ∙ കാട്ടുപന്നിശല്യംമൂലം പൊറുതിമുട്ടി കർഷകർ. വീടിന്റെ മുറ്റത്തുള്ള കൃഷികൾവരെ കൂട്ടത്തോടെ വന്ന് നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം വരഞ്ഞൂറിലെ രാജപ്പന്റെ 150 ചുവട് കപ്പക്കൃഷി പൂർണമായും നശിപ്പിച്ചു. രാത്രിയായാൽ വേലിക്കെട്ടുകൾ തകർത്താണ് പന്നികൾ കൃഷി നശിപ്പിക്കുന്നത്.
ഇൗ പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്.
ബാങ്ക് വായപയെടുത്ത് കൃഷിയിറക്കിയ കർഷകർക്കാണ് കനത്ത പ്രഹരമായത്. വിത്തിനുപോലും ഇത്തവണ കർഷകർ കഷ്ടപ്പെടും.
പകൽപോലും പന്നികൾ കാടുവിട്ട് നാട്ടിലിറങ്ങുന്നതിനാൽ മനുഷ്യർക്ക് ധൈര്യമായി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഉപദ്രവകാരികളായ പന്നികളെ കൊന്നൊടുക്കാൻ പഞ്ചായത്തും വനംവകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

