കൊക്കയാർ ∙ കുറ്റിപ്ലാങ്ങാട് മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. രാവിലെ ജോലിക്ക് പോയ യുവാവ് പുലിയെ കണ്ട് ഭയന്നോടി.
വനംവകുപ്പ് നടപടികൾ ആരംഭിച്ചു. പുലിയെ പിടികൂടി ഭീതിയകറ്റണം എന്ന ആവശ്യവുമായി നാട്ടുകാർ.
നായയെ ഓടിച്ച് പുലി
ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഏഴോലി കവലയിലാണ് ഇന്നലെ രാവിലെ ആറ് മണിയോടെ പുലിയെ കണ്ടതായി പ്രദേശവാസിയായ ശ്രീജു വെളിപ്പെടുത്തിയത്.
ജോലിക്കു പോകുന്നവഴി പുലി നായയുടെ പിന്നാലെ ഓടുന്നത് കണ്ടതായി ഇയാൾ പറയുന്നു. ഈ പ്രദേശത്ത് പുലിയുടേതിനു സമാനമായ കാൽപാടുകളും കണ്ടെത്തി.
കഴിഞ്ഞ ദിവസം വെംബ്ലി 58 ഭാഗത്ത് കേഴയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
മുൻപും വന്നു
കഴിഞ്ഞ മേയ് 19ന് ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ വളർത്തുനായയെ കൊലപ്പെടുത്തിയത് പുലിയെന്നു വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കിടുകല്ലുങ്കൽ ബിജുവിന്റെ വീടിന് സമീപമായിരുന്നു സംഭവം.
അന്നു പ്രദേശത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദൃശ്യങ്ങൾ ലഭ്യമായില്ല. വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കി എങ്കിലും കൂട് സ്ഥാപിച്ച് പുലിയെ പിടിക്കുന്ന നടപടികൾ ഒന്നുമുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

