ദീപാവലി സമ്മാനമെന്നോണം ഒട്ടുമിക്ക ഉൽപന്ന/സേവനങ്ങളുടെയും നികുതിഭാരം വെട്ടിക്കുറച്ച് ‘ജിഎസ്ടി 2.0’ അവതരിപ്പിച്ചതിന് പിന്നാലെ, നികുതിയിൽ വീണ്ടും ആശ്വാസം സമ്മാനിക്കാൻ ജിഎസ്ടി കൗൺസിൽ. ഇക്കുറി 2 ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കാനാണ് നീക്കം.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അവസാനമായി ജിഎസ്ടി കൗൺസിൽ ചേർന്നത്.
അന്ന് 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കുകയും ഉൽപന്ന/സേവനങ്ങളെ 5, 18% സ്ലാബുകളിലേക്ക് മാറ്റുകയുമായിരുന്നു ചെയ്തത്. ചില ഉൽപന്ന/സേവനങ്ങളുടെ ജിഎസ്ടി പൂർണമായും ഒഴിവാക്കി.
28 ശതമാനം സ്ലാബിലുണ്ടായിരുന്ന ആഡംബര വസ്തുക്കൾ, സിഗററ്റ് പോലുള്ള ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട
വസ്തുക്കൾ എന്നിവയെ പുതുതായി സൃഷ്ടിച്ച 40% എന്ന പ്രത്യേക സ്ലാബിലേക്കും മാറ്റിയിരുന്നു.
അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. 2 ഉൽപന്നങ്ങൾക്കായിരിക്കും നികുതി കുറയുക.
രാജ്യത്ത് പലയിടത്തും വായുനിലവാരം മോശമായതിനെ തുടർന്ന് ഗാർഹിക ആവശ്യത്തിനുള്ള വാട്ടർ, എയർ പ്യൂരിഫയറുകളുടെ നികുതിയാണ് കുറയ്ക്കുക. നിലവിൽ 18 ശതമാനമാണ് നികുതി.
ഇത് 5 ശതമാനമാക്കും. ഇതോടെ ഇവയുടെ വില 10–15 ശതമാനം വരെ കുറയും. കൂടുതൽ പേർക്ക് ഇത്തരം ഉപകരണങ്ങൾ വാങ്ങാനുള്ള സാഹചര്യവും ഒരുങ്ങും.
ഡൽഹിയിലെ വായു നിലവാരം മോശമായതിനെ തുടർന്ന് വാട്ടർ, എയർ പ്യൂരിഫയറുകളുടെ നികുതി കുറയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നികുതി കുറയ്ക്കുന്നത് ആലോചിക്കാൻ ജിഎസ്ടി കൗൺസിലിനോട് കോടതി നിർദേശിച്ചിരുന്നു. ആവശ്യമെങ്കിൽ ഓൺലൈനായും യോഗം ചേരാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ജിഎസ്ടി കൗൺസിൽ യോഗം ഓൺലൈനായി ചേരാനാവില്ലെന്നായിരുന്നു സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൻ.
വെങ്കട്ടരാമൻ നൽകിയ മറുപടി. ശുദ്ധമായ വായു ഉറപ്പാക്കാൻ കഴിയില്ലെങ്കിൽ എയർ പ്യൂരിഫയറുകളുടെ ജിഎസ്ടിയെങ്കിലും കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ജിഎസ്ടി നിരക്കിൽ തീരുമാനമെടുക്കാനുള്ള അധികാരം ജിഎസ്ടി കൗൺസിലിനാണ്.
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരും അംഗങ്ങളാണ്. ഓരോ ത്രൈമാസത്തിലും സമിതി യോഗം ചേരണമെന്നാണ് ചട്ടം.
സെപ്റ്റംബർ മൂന്നിനാണ് 56–ാമത് കൗൺസിൽ യോഗം ചേര്ന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

