പറവൂർ ∙ നഗരസഭ 7–ാം വാർഡിൽ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള റോഡിൽ ലിമിറ്റഡ് ബസ് സ്റ്റാൻഡിന് കിഴക്കുവശത്തെ കാന നിർമാണം കൗൺസിലർ നന്ദിനി രമേശ് ഇടപെട്ട് നിർത്തിവയ്പിച്ചു.നിർമാണം തുടരരുതെന്നും ഇവിടെ കാന ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി കൗൺസിലർ നഗരസഭയിൽ രേഖാമൂലം കത്തും നൽകി. ഫോർട്ട് റോഡിൽ നിന്നു മൂകാംബിക ക്ഷേത്രം റോഡിലേക്ക് 75 മീറ്ററിൽ കാനയുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതിന്റെ തുടർച്ചയായി വടക്കോട്ട് 50 മീറ്ററിൽ കൂടി കാന നിർമിക്കാൻ കഴിഞ്ഞ കൗൺസിലിന്റെ അവസാന കാലത്ത് തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ നിർമാണം തുടങ്ങിയില്ല.ഇന്നലെ രാവിലെ പണി ആരംഭിച്ചപ്പോഴാണ് കൗൺസിലർ സ്ഥലത്തെത്തി നിർത്തിവയ്പിച്ചത്.
ഇവിടെ വെള്ളക്കെട്ട് ഇല്ലെന്നും കാന ആവശ്യമില്ലെന്നും സമീപവാസികൾ പറഞ്ഞതിനാലാണ് നിർമാണം നിർത്തിവയ്പിച്ചതെന്നാണ് കൗൺസിലർ പറയുന്നത്. എന്നാൽ, കാന നിർമാണം നിർത്തിവയ്പിച്ചതിൽ നാട്ടുകാരിൽ ചിലർക്ക് എതിർപ്പുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

