കടയ്ക്കൽ ∙ വീടിന്റെ ടെറസിൽ ഉണക്കാൻ ഇട്ട റബർ ഷീറ്റ് പകൽ സമയത്തു മോഷ്ടിച്ച സംഭവത്തിൽ 2 പേർ പിടിയിൽ.
പുനലൂർ പത്തേക്കർ പറങ്കിമാവിൻകുന്നിൽ വീട്ടിൽ ഉദയകുമാർ (43), പുനലൂർ മഞ്ഞമൻകാല ശ്രീകൃഷ്ണ വിലാസത്തിൽ ശിവപ്രസാദ് (39) എന്നിവരെ ആണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ ഒരാളെ കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ ദിവസം പകൽ 1.30നു വടക്കേവയൽ ഫ്രാങ്കോ ജംക്ഷനു സമീപം ജയ വിലാസത്തിൽ ജയകുമാറിന്റെ വീട്ടിൽ ഉണക്കാൻ ഇട്ടിരുന്ന ഷീറ്റാണു പ്രതികൾ കൊണ്ടുപോയത്.
42 ഷീറ്റുകൾ മോഷണം പോയി. ഓട്ടോറിക്ഷയിൽ ആണ് സംഘം എത്തിയത്. അഞ്ചലിൽ കൊണ്ടുപോയി വിൽപന നടത്തി.
സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണു മോഷ്ടാക്കൾ കുടുങ്ങിയത്. മോഷ്ടാക്കളെ ആരെങ്കിലും സഹായിച്ചോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

