മൊഗ്രാൽ ∙ 13 വേദികൾക്കു മുൻപിലെയും ഗതാഗതം നിയന്ത്രിച്ചു വാഹനസഞ്ചാരം സുഗമമാക്കാൻ അക്ഷീണം പ്രവർത്തിക്കുകയാണു മൊഗ്രാലിലെ യുവാക്കൾ. കലോത്സവ സംഘാടക സമിതിയുടെ ഭാഗമായ ലോ ആൻഡ് ഓർഡർ കമ്മിറ്റിക്കാണു പൊലീസ് സേനയോടൊപ്പം കലോത്സവ നഗരിയിലെ ഗതാഗത നിയന്ത്രണത്തിന്റെ ചുമതല. തിരക്കേറിയ മൊഗ്രാൽ ജംക്ഷനിലെ അടിപ്പാതയിൽ സർവീസ് റോഡിന്റെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങളുടെ നീണ്ടനിര രാത്രി ഏറെ വൈകിയും നിയന്ത്രിക്കുന്നതു മൊഗ്രാലിലെ യുവാക്കളാണ്.
നാസർ മൊഗ്രാൽ ചെയർമാനും മൊഗ്രാൽ സ്കൂളിലെ അധ്യാപകൻ ബിജു പുത്തിലോത്ത് കൺവീനറുമായ കമ്മിറ്റിയാണു നൂറിലധികം ചെറുപ്പക്കാരെ ഏകോപിപ്പിക്കുന്നത്. പൊലീസ് സഹായത്തിനുണ്ടെങ്കിലും ജോലി കുറയുന്നില്ല. അതിരാവിലെ മുതൽ പൊരിവെയിലത്തുനിന്നു ഗതാഗതം നിയന്ത്രിക്കുമ്പോഴും പരിഭവങ്ങളേതുമില്ല ഇവർക്ക്.
ഇശൽഗ്രാമത്തിലെത്തിയ ജില്ലയുടെ കലാകൗമാരത്തെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് ഇവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

