മാള ∙ വീടിനു സമീപത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാവിനെയും ബന്ധുവിനെയും ആക്രമിച്ചവരെ പൊലീസ് പിടികൂടി. പുത്തൻവേലിക്കര അറപ്പാട്ട് വീട്ടിൽ ശ്രീഹരി (25), പൊയ്യ സ്വദേശി കാഞ്ഞിരത്തിങ്കൽ അനിൽ (26), മേലഡൂർ വാടചേക്കൽ സഞ്ജു (28) എന്നിവരെയാണ് എസ്എച്ച്ഒ വി.സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പൊയ്യ ഗ്രീൻ ലാൻഡ് സ്വദേശി ആലിങ്ങപറമ്പിൽ സജിത് (31) ബന്ധു ധനീഷ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഞായർ വൈകിട്ട് 7നാണ് സംഭവമുണ്ടായത്.
സജിത്തിനെയും ധനീഷിനെയും റോഡിൽ തടഞ്ഞു നിർത്തി കരിങ്കല്ല് കൊണ്ട് ആക്രമിച്ചതായും അവിടെ നിന്ന് ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയ സജിത്തിനെ വരാന്തയിൽ നിന്ന് പുറത്തേക്ക് വലിച്ചിറക്കി വീണ്ടും ആക്രമിച്ചതായും ജനൽ ചില്ലുകൾ തകർത്തതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്ഐമാരായ പി.എം.റഷീദ്, മുഹമ്മദ് ബാഷി, ഒ.പി.അനിൽകുമാർ, സീനിയർ സിപിഒമാരായ കെ.കെ.ജിബിൻ, സി.ജെ.ജെമേഴ്സൻ, ഐ.യു.ഹരികൃഷ്ണൻ, കെ.എ.സാബിർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

