മുളന്തുരുത്തി ∙ സ്റ്റോപ് മെമ്മോ അവഗണിച്ചു അനധികൃത മണ്ണെടുപ്പു തുടർന്ന സ്ഥലത്ത് റൂറൽ എസ്പിയുടെ നിർദേശപ്രകാരം പൊലീസിന്റെ മിന്നൽ പരിശോധന. മണ്ണുമാന്തി യന്ത്രവും 5 ടിപ്പർ ലോറികളും പിടികൂടി.
എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ ഊഴക്കോടു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു മാസങ്ങളായി തുടരുന്ന മണ്ണെടുപ്പു നടക്കുന്ന സ്ഥലത്താണ് പൊലീസ് പരിശോധന നടത്തിയത്. വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിട്ടും തിരഞ്ഞെടുപ്പിന്റെ മറവിൽ മണ്ണെടുപ്പ് തുടരുകയായിരുന്നു.
ഇതോടെയാണു നാട്ടുകാർ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയത്. തുടർന്നാണ് ഇന്നലെ എസ്പിയുടെ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി വാഹനങ്ങൾ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

