പുത്തൂർ∙ മൃഗശാലയിലേക്കുള്ള റോഡിന്റെ കാന നിർമാണത്തിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാർ ജോലികൾ തടഞ്ഞു. ചില ഭാഗത്ത് വീതി കുറവാണന്നാണ് ആരോപണം.
പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ സ്ഥലം സന്ദർശിച്ചു. അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രം പണികൾ തുടരാമെന്നു ധാരണയായി. പുത്തൂർ പൗരസമിതി പ്രസിഡന്റ് ഹരിദാസ് മഠത്തിൽ, സെക്രട്ടറി ബിജി കള്ളാടത്തിൽ, ഷിജി കള്ളാടത്തിൽ, ടി. ടി.ബൈജു, സന്തോഷ് നെടുമ്പറമ്പിൽ, വാസു പണിക്കശേരി എന്നിവരാണ് നിർമാണം തടഞ്ഞത്.
പഞ്ചായത്തംഗം എം.എം.സേതുമാധവൻ, ബിജെപി.പ്രവർത്തകരായ സന്തോഷ് കാക്കനാട്ട് , ടി. കെ.ജയകുമാർ , കർഷക കോൺഗ്രസ് നേതാവ് മോഹനൻ കള്ളാടത്തിൽ , സിപിഎം പ്രവർത്തകനായ ഷലി കുറ്റിക്കാട്ടുപറമ്പിൽ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

