കോട്ടയം∙ മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും ഡർമറ്റോളജി വിഭാഗം സ്ഥാപകനും ഒമാൻ രാജാവായിരുന്ന ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ ദിവാൻ ഓഫ് റോയൽ കോർട്ട് കൺസൽറ്റന്റുമായിരുന്ന ചെറായി മഴവഞ്ചേരി പറമ്പത്ത് വലിയവീട്ടിൽ ഡോ.എം.ഐ ജോയ് (94) അന്തരിച്ചു. കഞ്ഞിക്കുഴി മൌണ്ട് വാർധയിലായിരുന്നു താമസം.
ഉദ്യോഗമണ്ഡൽ ഇഎസ്ഐ ആശുപത്രിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി.
റോക്ഫെല്ലർ സ്കോളർഷിപ്പോടെ ന്യൂഡൽഹി എയിംസിൽ ഡർമറ്റോളജിൽ ഉപരിപഠനം നടത്തിയ അദ്ദേഹം ഈ വിഷയത്തിൽ എംഡി നേടുന്ന ആദ്യ മലയാളിയാണ്. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അവധിയെടുത്താണ് ഒമാനിൽ പോയത്. വീട്ടിൽ സൗജന്യ ചികിത്സ നൽകിയിരുന്ന അദ്ദേഹം കോട്ടയം മന്ദിരം, പാറേട്ട് ആശുപത്രികളിലും സേവനം ചെയ്തു.
ഡെർമറ്റോളജി അസോസിയേഷൻ ഓഫ് കേരള ബ്രാഞ്ച് പ്രസിഡന്റ്, ഐഎംഎ കോട്ടയം ബ്രാഞ്ച് സെക്രട്ടറി, കോട്ടയം റോട്ടറി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി ചെയർമാനുമായിരുന്നു.
ശനി 11ന് മൗണ്ട് വാർധയിൽ ഭവനത്തിലെ പ്രാർഥനകൾക്കു ശേഷം സംസ്കാര ശുശ്രൂഷ 1.00ന് പള്ളം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയത്തിൽ നടക്കും.
ഭാര്യ: സാറാമ്മ ജോയി,കല്ലൻഹോം പുത്തൻപുരയ്ക്കൽ ആലപ്പുഴ .
മക്കൾ: രേഖ ആരിഫ് (ബെംഗളൂരു), രവി കുര്യൻ (ഡയറക്ടർ, കാനം ലാറ്റക്സ് ഇൻഡസ്ട്രീസ്), ഡോ.അഞ്ജന കുര്യൻ (എച്ച്ഒഡി അൽഅസ്ഹർ ഡന്റൽ കോളജ്, തൊടുപുഴ). മരുമക്കൾ: റിബേക്ക രവി ജോയി ഉപ്പൂട്ടിൽ, പരേതരായ ഇബ്രാഹിം ആരിഫ്(ഊട്ടി), രഞ്ജിത് ജോൺ കുര്യൻ കുന്നങ്കര, കുറിച്ചി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

