പെരുമ്പാവൂർ ∙ ‘ഞങ്ങൾ ടാർ ചെയ്യും, വേണമെങ്കിൽ പോസ്റ്റ് മാറിക്കോ’ എന്ന നിലയിലാണ് കൂവപ്പടി പഞ്ചായത്തിലെ ഇലവുംകുടി പാടശേഖരം റോഡിലെ ടാറിങ്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നു ലക്ഷങ്ങൾ ചെലവഴിച്ചു പഞ്ചായത്ത് റോഡ് ടാർ ചെയ്തപ്പോൾ റോഡിന്റെ ഏകദേശം മധ്യഭാഗത്തുള്ള വൈദ്യുതി തൂൺ മാറ്റാതെ ടാർ ചെയ്തതു കണ്ടു മൂക്കത്തു വിരൽ വയ്ക്കുകയാണു നാട്ടുകാർ.
കൂവപ്പടി പഞ്ചായത്തിലെ കിഴക്കേ ഐമുറിയെയും കൊരുമ്പശേരിയെയും ബന്ധിപ്പിക്കുന്ന ഇലവുംകൂടി പാടശേഖരത്തിനു നടുവിലൂടെയുള്ള റോഡാണിത്.
വാർഡ് 11,12 പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന ഇവിടെ 12ൽ ഉൾപ്പെടുന്ന ഭാഗത്താണ് പോസ്റ്റ് അരികിലേക്ക് മാറ്റി സ്ഥാപിക്കാതെ ടാറിങ് പൂർത്തിയാക്കിയത്.വലിയ അപകടമാണ് ഇവിടെ കാത്തിരിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
8 മീറ്റർ വീതിയുള്ള റോഡിൽ 3 മീറ്ററിലാണു ടാർ ചെയ്തത്. പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗത്തിന്റെയും കെഎസ്ഇബിയുടെയും കെടുകാര്യസ്ഥതമൂലമാണ് അശാസ്ത്രീയമായ നിർമാണമെന്ന് നാട്ടുകാർ ആരോപിച്ചു.
കൂവപ്പടി മദ്രാസ് കവലയിൽ നിന്നു കൊരുമ്പശേരി വഴി മുടക്കുഴ പഞ്ചായത്തിലേക്കു പ്രവേശിക്കാനുള്ള എളുപ്പവഴിയായി മാറിയതോടെ ഇതുവഴി വാഹനഗതാഗതം വർധിച്ചു. പാടശേഖരത്തിന്റെ മധ്യ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾക്കു സാധ്യതയുണ്ട്.
റോഡിന് മധ്യത്തിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് രാത്രിയിൽ കാണാനാകുന്നില്ലെന്ന് ഇരുചക്ര വാഹനയാത്രക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

