കൊച്ചി∙ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന ‘ടെക് ബൈ സാന്ത’ സൈബർ ബോധവൽക്കരണ ക്യാംപെയിൻ കൊച്ചിയിലെത്തി. ദിനംപ്രതി വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ നാലു വർഷങ്ങളായി സമൂഹത്തിൽ സൈബർ ബോധവൽക്കരണം നടത്തിവരുന്ന ടെക് ബൈ ഹാർട്ട് ഈ വർഷം ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്തമായൊരു ആശയവുമായി ക്യാമ്പെയ്ൻ സംഘടിപ്പിക്കുകയായിരുന്നു.
കർണാടകത്തിലും തമിഴ്നാട്ടിലും വിജയകരമായി സംഘടിപ്പിച്ച ‘ടെക് ബൈ സാന്ത’ ക്യാംപെയിൻ, കേരളത്തിൽ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. സാന്താക്ലോസിന്റെ വേഷത്തിൽ എത്തി പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ ബോധവൽക്കരണം നൽകുക എന്നതാണ് ക്യാംപെയിനിന്റെ പ്രധാന ലക്ഷ്യം.
കൊച്ചിയിൽ ഒബേറോൺ മാൾ, സുഭാഷ് പാർക്ക്, മറൈൻ ഡ്രൈവ്, എം.ജി. റോഡ്, സെന്റർ സ്ക്വയർ, സേക്രെഡ് ഹാർട്ട് കോളജ്, സെന്റ് തെരേസാസ് കോളജ് ഉൾപ്പെടെ വിവിധ പ്രധാന കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും സാന്ത എത്തി സൈബർ സുരക്ഷയുടെ പ്രാധാന്യം പൊതുജനങ്ങളുമായി പങ്കുവച്ചു.
സാന്താക്ലോസിലൂടെ പോലും സൈബർ ബോധവൽക്കരണം പകരാം എന്ന പുതിയ സന്ദേശമാണ് ടെക് ബൈ ഹാർട്ട് ഈ ക്യാമ്പെയ്നിലൂടെ മുന്നോട്ടുവച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

