മലയാളികൾ മരുന്നു വാങ്ങി കഴിക്കുന്നത് കുറച്ചതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾ മിക്കവയും അടച്ചുപൂട്ടലിന്റെ വക്കിൽ. 2025ൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്തൊരു വാർത്തകളിലൊന്നായിരുന്നു ഇത്.
മരുന്ന് കച്ചവടം ഇടിഞ്ഞതോടെ ഓരോ ജില്ലയിലും 80-100 മെഡിക്കൽ സ്റ്റോറുകളാണ് ഓരോ വർഷവും അടച്ചുപൂട്ടുന്നതെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് അസോസിയേഷൻ (എകെസിഡിഎ) ‘
’ വ്യക്തമാക്കിയിരുന്നു. പ്രതിവർഷം 10-15 ശതമാനം വിൽപന വളർച്ചയുമായി (സിഎജിആർ) ഇന്ത്യയിലെ തന്നെ ടോപ് 5 മരുന്നു വിപണികളിലൊന്നായിരുന്ന കേരളം നേരിടുന്നത് വലിയ വിൽപനയിടിവാണെന്നും അദ്ദേഹം പറയുകയുണ്ടായി.
2021ൽ 11,100 കോടി രൂപയായിരുന്നു കേരളത്തിലെ മരുന്നു വിപണിയുടെ വിറ്റുവരവ്.
2022ൽ ഇത് 12,500 കോടി രൂപയിലെത്തി. 2023ൽ 14,850 കോടി രൂപയും.
അതായത് ഓരോ വർഷവും 10 ശതമാനത്തിലധികം വളർച്ചനിരക്ക്. എന്നാൽ, 2024ൽ വിറ്റുവരവ് 15,000 കോടി രൂപയ്ക്കടുത്തേയുള്ളൂ.
വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞു. 29,000 അംഗീകൃത മെഡിക്കൽ സ്റ്റോറുകളാണ് കേരളത്തിലുള്ളത്.
ഇതിൽ 18,000 എണ്ണമാണ് സ്വകാര്യമേഖലയിലുള്ളത്. ബാക്കി ജൻഔഷധി, സേവന, നീതി തുടങ്ങിയവയും വൻകിട
ശൃംഖലകളുമാണ്.
ഓപ്പറേഷൻ അമൃതിന്റെ ഭാഗമായി, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപന സർക്കാർ വിലക്കിയത് മെഡിക്കൽ ഷോപ്പുകളുടെ വരുമാനത്തെ സാരമായി ബാധിച്ചു. കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കരുതെന്ന് നിർദേശിക്കുന്നതാണ് ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് ഇന്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് അഥവാ ഓപ്പറേഷൻ അമൃത് ക്യാംപയ്ൻ.
ഇതു നടപ്പായതോടെ വിറ്റുവരവിൽ 500-700 കോടി രൂപയുടെ ഇടിവുണ്ടായി.
വൻകിട മെഡിക്കൽ സ്റ്റോർ ശൃംഖലകൾ ആദായനിരക്കിൽ വിൽപന ആരംഭിച്ചതും കുറിപ്പടിയില്ലാതെ തന്നെയുള്ള ഓൺലൈൻ മരുന്ന് വിപണിയുടെ പ്രവർത്തനവും മെഡിക്കൽ സ്റ്റോറുകളെ പ്രതിസന്ധിയിക്കി.
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് കേരളീയർ കൂടുതലും കഴിക്കുന്നത്. ഡയബറ്റോളജി, കാർഡിയോളജി, ന്യൂറോസൈക്യാട്രി, വിറ്റമിൻ മരുന്നുകളാണ് കൂടുതലും.
കേരളത്തിന് ആവശ്യമുള്ള മരുന്നുകളിൽ 98 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്നവയാണ്. ഈ വർത്തയുടെ വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം.
പൊതുമേഖലയിൽ ഇനി 3 ബാങ്കുകൾ മാത്രം? എസ്ബിഐയിലും കനറാ ബാങ്കിലും 3 വീതം ബാങ്കുകൾ ലയിച്ചേക്കും
2025ൽ ഏറ്റവുമധികം ചർച്ച ചെയ്ത മറ്റൊരു വാർത്തയാണ് പൊതുമേഖലാ ബാങ്കുകൾ വീണ്ടും ലയിക്കുന്നുവെന്നത്. ലയനത്തിലൂടെ ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിർദേശമാണ് കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. വിശദാംശം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കുമെന്നും ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇതോടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 3 ബാങ്കുകൾക്കും കഴിയുമെന്നും വിലയിരുത്തലുണ്ടായി.
എന്നാൽ, പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്ന് കേന്ദ്രം പിന്നീട് പാർലമെന്റിൽ വ്യക്തമാക്കി.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്, ലയനം ആലോചനയിൽ ഇല്ലെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് മറുപടി നൽകിയത്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

