ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം മെച്ചപ്പെട്ടതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ഗ്രാപ് നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു.
സ്കൂളുകളിൽ ആറ് മുതലുള്ള ക്ലാസുകൾക്ക് പൂർണമായും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കി. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹൈബ്രിഡ് മോഡിൽ ക്ലാസുകൾ തുടരും.
അതേസമയം, ദില്ലിയിൽ വാഹനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ദില്ലിയിലെ ശരാശരി വായു ഗുണനിലവാര സൂചിക 250ൽ താഴെ തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

