കട്ടപ്പന ∙ കേരള ബ്രാൻഡ് തേയിലയ്ക്കെതിരെ തേയില ബോർഡ് വില നിർണയ കമ്മിറ്റിയിൽ പ്രതിഷേധം. ഡപ്യൂട്ടി കലക്ടർ ഷാജി പി.ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാനത്തു നിന്ന് കേരള ബ്രാൻഡ് ലേബലിൽ കയറ്റുമതി ചെയ്യുന്ന വെളിച്ചെണ്ണ ഉൾപ്പെടെയുള്ള എട്ട് ഭക്ഷ്യ ഉൽപന്നങ്ങളിൽ തേയിലയോടു നീതികേട് കാട്ടിയെന്ന് ആരോപിച്ച് കർഷക പ്രതിനിധികൾ പ്രമേയം അവതരിപ്പിച്ചു.
കേരളത്തിലെ തേയിലയ്ക്കൊപ്പം 30 ശതമാനം ഇതരസംസ്ഥാന തേയിലകൂടി ഇടകലർത്തി വിൽക്കണമെന്നുള്ള വ്യവസായികളുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.നിലവിൽ ടീ ബോർഡിന്റെ വിലക്ക് ലംഘിച്ച് ഇപ്പോൾത്തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നിലവാരം കുറഞ്ഞ തേയിലപ്പൊടി ഇറക്കുമതി ചെയ്ത് കേരളത്തിലെ കർഷകരുടെ പച്ചക്കൊളുന്തിന് വില ഇടിക്കുകയാണെന്ന് കർഷകർ പ്രതിനിധികൾ ആരോപിച്ചു.
ഉൽപാദനം വർധിപ്പിച്ചെന്ന് ആരോപിച്ചാണ് വില ഇടിക്കുന്നത്.
സംസ്ഥാന സർക്കാർ വൻകിടക്കാർക്ക് കീഴടങ്ങി ഇറക്കുമതിക്കും ഇടകലർത്തലിനും നിയമപരമായി അംഗീകാരം നൽകിയതോടെ ചെറുകിട കർഷകരുടെ ജീവിതം വഴിമുട്ടുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഇറക്കുമതി നയം പിൻവലിക്കണമെന്ന് ചെറുകിട
തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ.സി.സ്റ്റീഫൻ യോഗത്തിൽ ആവശ്യപ്പെട്ടു. തോട്ടം മാനേജ്മെന്റ് പ്രതിനിധികളും ടീ ബോർഡ് ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

