തിരുവനന്തപുരം ∙ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സിഒഎ) നേതൃത്വത്തിലുള്ള കേരള വിഷനും
ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള കെടിഡിഎസ് ഇന്ത്യ ടൂറിസവും ചേർന്നു ‘യെസ് ടു ഗോ’ എന്ന പേരിൽ ടൂറിസം ആപ് പുറത്തിറക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ, വിജ്ഞാന, ആത്മീയ കേന്ദ്രങ്ങൾ സന്ദർശിക്കാൻ മാസത്തവണ വ്യവസ്ഥയിൽ പണമടച്ചു പദ്ധതിയിൽ ചേരാം. 6, 12, 20 മാസങ്ങൾ കൊണ്ടു അടവ് പൂർത്തിയാകുന്ന സ്കീമുകളാണുള്ളത് .
മൊബൈൽ ആപ് 26ന് അങ്കമാലിയിൽ മന്ത്രി
ഉദ്ഘാടനം ചെയ്യും. നടൻ നരേൻ ലോഗോ പ്രകാശനം ചെയ്യും.
സഫാരി ചാനൽ എംഡി സന്തോഷ് ജോർജ് കുളങ്ങര പ്രമോഷൻ വിഡിയോ റിലീസ് നിർവഹിക്കുമെന്നു സിഎഒ വൈസ് പ്രസിഡന്റ് ജ്യോതി കുമാർ, കെടിഡിഎസ് പ്രസിഡന്റ് ജ്യോതികുമാർ, സിഇഒ രാഹുൽ പി.രാജ് എന്നിവർ അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

