കോട്ടയം ∙ വ്യത്യസ്തങ്ങളായ ആരാധനാ പാരമ്പര്യങ്ങൾ ഉൾക്കൊണ്ടുതന്നെ വിശ്വാസപ്രമാണത്തിൽ യോജിക്കാനും ഐക്യപ്പെടാനും കഴിയണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പഴയ സെമിനാരിയിൽ സംഘടിപ്പിച്ച, നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ.
ക്രിസ്തീയ വിശ്വാസത്തിന്റെ ആത്മീയ അടിത്തറയാണ് നിഖ്യാ സുന്നഹദോസ്. 1700–ാം വാർഷികം ക്രൈസ്തവ സഭകളുടെ യോജിപ്പിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.
എഡി 325ൽ സുന്നഹദോസ് നടന്ന അതേ സ്ഥലത്ത് ഇതര സഭാധ്യക്ഷൻമാർക്കൊപ്പം ഒരുമിച്ചു പ്രാർഥിക്കാൻ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.
ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ബിഷപ് ഗീവർഗീസ് മാർ അപ്രേം, ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.
തോമസ് വർഗീസ് അമയിൽ, കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ.
ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
വേദശാസ്ത്ര സെമിനാറിൽ കോട്ടയം വൈദിക സെമിനാരി ബർസാർ ഫാ.ഡോ.
നൈനാൻ കെ.ജോർജ്, ഫാ.ഡോ. തോമസ് കുഴിപ്പിൽ, ഡോ.
യൂഹാനോൻ മാർ ദിമെത്രയോസ്, ഫാ.ഡോ. ജേക്കബ് കുര്യൻ, ഫാ.ഡോ.
ജോസി ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് ,ഡോ. യൂഹാനോൻ മാർ തേവോദോറോസ്, ഡോ.
ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ പങ്കെടുത്തു.ഫാ.ഡോ. വർഗീസ് പി വർഗീസ്, ഫാ.
ബിജേഷ് ഫിലിപ്പ് എന്നിവർ രചിച്ച പുസ്തകങ്ങൾ പരിശുദ്ധ ബാവാ പ്രകാശനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

