കൊച്ചി ∙ വെറും 5 വർഷം മുൻപ് പവന് 25000 രൂപ മാത്രമുണ്ടായിരുന്നപ്പോൾ വിവാഹത്തിന് 5 ലക്ഷത്തിന്റെ വാങ്ങിയാൽ 20 പവൻ കിട്ടുമായിരുന്നു. ഇപ്പോൾ ആ തുകയ്ക്ക് 5 പവൻ മാത്രം.
പക്ഷേ അതുകൊണ്ടെന്താ ഇപ്പോഴും സ്വർണം വാങ്ങാൻ മാറ്റി വച്ചിരിക്കുന്ന 5 ലക്ഷം മാത്രമേ മുടക്കുന്നുള്ളു. 5 പവൻ മതിയെന്നേ…!!
അതായത് വിവാഹത്തിന് സ്വർണക്കണക്ക് പവനിൽ പറയുന്നതിനു പകരം ഇപ്പോൾ തുകയിലാണു പറയുന്നത്. 10 ലക്ഷത്തിന്റെ സ്വർണം.
10 പവൻ. പിന്നെങ്ങനാണു കാര്യങ്ങൾ എന്നു ചോദിച്ചാൽ ‘തലയ്ക്കു മേലേ വെള്ളം വന്നാൽ അതുക്കും മേലേ തോണി’ എന്ന ചൊല്ലാണ് ഉത്തരം.
പുതുതലമുറയ്ക്ക് സ്വർണത്തിലുള്ള താൽപര്യങ്ങളെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.
പെണ്ണിനു മാത്രമല്ല ചെറുക്കനും. കല്യാണത്തിന് ദേഹം പൊതിഞ്ഞ് സ്വർണാഭരണം ഇടുന്ന രീതി കുറഞ്ഞു.
സമൂഹത്തിന്റെ ഉയർന്ന തലങ്ങളിൽ കമ്മലിനും ഏതാനും വളകൾക്കും പുറമേ രണ്ടു മാലയോ ഒരു ബെൽറ്റോ മാത്രമായി. നിറയെ സ്വർണവുമായി വധു വരുന്ന കാഴ്ച അപൂർവതയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

