ഒറ്റപ്പാലം∙ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള നിരോധനം നീക്കുന്ന ബിൽ കേന്ദ്ര സർക്കാർ പാസാക്കി 3 വർഷം തികഞ്ഞിട്ടും നടപ്പായില്ല. സംസ്ഥാനത്തു നാട്ടാനകളുടെ എണ്ണം കുത്തനെ കുറഞ്ഞ് ഉത്സവ എഴുന്നള്ളിപ്പുകൾ പ്രതിസന്ധിയിലേക്കു നീങ്ങുന്നതിനിടെയാണ് അനിശ്ചിതത്വം. 2022 ഡിസംബറിലാണു വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ബിൽ പാർലമെന്റ് പാസാക്കിയത്.
തുടർ നടപടികൾക്കു സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തേക്കു പുതിയ കൊമ്പൻമാർ എത്തുമെന്നായിരുന്നു ഉത്സവപ്രേമികളുടെയും ദേവസ്വങ്ങളുടെയും പ്രതീക്ഷ.
നിയമം പ്രാബല്യത്തിലാകുമ്പോൾ പാലിക്കേണ്ട
ചട്ടങ്ങളും മാർഗരേഖയും ഇതുവരെ തയാറാക്കാത്തതാണ് ആനകളെ കൊണ്ടുവരുന്നതിനു തടസ്സമെന്ന് ഉടമകൾ പറയുന്നു. ഇതു സംബന്ധിച്ചു സർക്കാരുമായി പലവട്ടം ചർച്ചകൾ നടന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
ഉടമസ്ഥാവകാശമുള്ള ആർക്കും മുൻകൂർ അനുമതിയോടെ ആനകളെ രാജ്യത്ത് എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാൻ കഴിയുന്ന വിധത്തിലാണു ഭേദഗതി. കേരളത്തിലെ പല ആന ഉടമകളും അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോയി ദീർഘകാല കരാർ വ്യവസ്ഥയിലും മറ്റും കൊണ്ടുവരാൻ ആനകളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
എഴുന്നള്ളിപ്പിന് ആകെ 170 ആന മാത്രം
ഒറ്റപ്പാലം∙ സംസ്ഥാനത്തു നാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നു.
നിലവിലെ കണക്കു പ്രകാരം മുന്നൂറിലേറെ ആനകൾ മാത്രമാണുള്ളത്. ഇതിൽ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കാനാകുന്നതു നൂറ്റിയെഴുപതോളം ആനകളെ മാത്രം.
എണ്ണം കുറഞ്ഞതോടെ ഉള്ള ആനകളുടെ ജോലിഭാരവും കൂടി. തിരക്കേറിയ ഉത്സവകാലത്ത് ഇവയ്ക്കു മതിയായ വിശ്രമത്തിനു പോലും സമയം ലഭിക്കുന്നില്ല.
ആനകളുടെ ഏക്ക സംഖ്യയും (ഒരു ദിവസത്തെ എഴുന്നള്ളിപ്പിനു നൽകേണ്ട തുക) കുത്തനെ ഉയർന്നു.
ഒന്നിലധികം ഉത്സവങ്ങളുള്ള ദിവസങ്ങളാണെങ്കിൽ താരമൂല്യമുള്ള ആനകൾക്കു ശരാശരി 4 ലക്ഷത്തോളം രൂപ നൽകണം. ലേലത്തിലേക്കു നീങ്ങിയാൽ ഏക്കത്തുക റെക്കോർഡിലേക്കും കുതിച്ചുയരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

