തൊടുപുഴ ∙ തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവരടങ്ങുന്ന എട്ടംഗ ഗായകസംഘം പാടി പുറത്തിറക്കിയ ക്രിസ്മസ് ഗാനത്തിന് വലിയ കയ്യടി. ഡ്രൈവർമാരായ പി.എസ്.ഷാഹുൽ ഹമീദ്, കെ.ടി.അനിൽകുമാർ, കണ്ടക്ടർമാരായ പി.എസ്.സജിമോൻ, പി.എ.രാജൻ, പി.എസ്.സ്മിത, കവിത രാജൻ, മിനിസ്റ്റീരിയൽ സ്റ്റാഫുകളായ രാധ ആൻഡ്രൂസ്, കെ.എ.മിനിമോൾ എന്നിവർ ഉൾപ്പെടുന്ന മ്യൂസിക് ബാൻഡിന്റെ പേര് ഇന്ദ്രവല്ലരി.
വയലാറിന്റെ പ്രശസ്തമായ ഗാനത്തെ ഓർമിപ്പിക്കുന്ന പേര്! 1983ലെ ക്രിസ്മസ് കാലത്ത് തരംഗിണി മ്യൂസിക് പുറത്തിറക്കിയ സ്നേഹപ്രവാഹം എന്ന ആൽബത്തിൽ സിസ്റ്റർ മേരി ആഗ്നസ് രചിച്ച് ഫാ.ജസ്റ്റിൻ പനയ്ക്കൽ ഈണം നൽകി യേശുദാസും സംഘവും ആലപിച്ച ‘പുതിയൊരു പുലരി വിടർന്നു മണ്ണിൽ’ എന്ന ഗാനമാണ് ഇന്ദ്രവല്ലരി സംഘം വീണ്ടും പാടിയത്.
ഡിപ്പോയിലെ സംഗീതപ്രേമികളെ കോർത്തിണക്കി ഏകദേശം ഒരു വർഷം മുൻപ് രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് ഇന്ദ്രവല്ലരിയുടെ ആശയം പിറന്നത്.
ക്രിസ്മസ് ഗാനം തയാറാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത് വിനുരാജ് മുണ്ടയ്ക്കലാണ്. സംഘാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സമൂഹമാധ്യമ പേജിലൂടെ പുറത്തിറങ്ങിയ ഗാനം രണ്ടു ദിവസം കൊണ്ടുതന്നെ പ്രശംസ നേടി മുന്നേറുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

