കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമയ്ക്കു തിരികെ നൽകി ആശുപത്രിയിലെ അറ്റൻഡർ. ഇടുക്കി സ്വദേശി സി.ജയയ്ക്കാണ് മോതിരം ലഭിച്ചത്.
അരപ്പവന്റെ മോതിരം അത്യാഹിത വിഭാഗത്തിൽ മേശപ്പുറത്ത് കടലാസിൽ ചുരുട്ടിവച്ച നിലയിലാണ് കണ്ടത്. ഉടൻ തന്നെ ജയ ഇത് പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപിച്ചു.അൽപ സമയത്തിനുള്ളിൽ മോതിരം കളഞ്ഞു പോയെന്ന പരാതിയുമായി ഉടമ കുറവിലങ്ങാട് സ്വദേശി മേരിക്കുട്ടി സെബാസ്റ്റ്യൻ എയ്ഡ് പോസ്റ്റിൽ എത്തി.
പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ജയയെ വിളിപ്പിച്ച് മേരിക്കുട്ടിക്ക് മോതിരം കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

