മൂന്നാർ ∙ വഴിയോരക്കടകൾ വിടാതെ പടയപ്പയെന്ന കാട്ടാന. മേഖലയിൽ വീണ്ടും ആക്രമണം.
രണ്ട് വഴിയോരക്കടകൾ പൂർണമായി തകaർത്തു. രണ്ട് കടകൾക്ക് കേടുപാടുകൾ വരുത്തി.രാജമല അഞ്ചാംമൈലിനു സമീപം കച്ചവടം നടത്തുന്ന കടലാർ സ്വദേശികളായ ഗംഗാദേവി, ശക്തി എന്നിവരുടെ കടകളാണ് ഇന്നലെ പുലർച്ചെ രണ്ടുമണിക്കെത്തിയ പടയപ്പ തകർത്തത്.
വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പഴവർഗങ്ങളുൾപ്പെടെയുള്ള സാധനങ്ങൾ തിന്നു നശിപ്പിക്കുകയും കടകൾ പൂർണമായും തകർക്കുകയും ചെയ്തു. ഇവിടെനിന്നു മടങ്ങുന്നതിനിടയിലാണ് അഞ്ചാംമൈലിലെ രണ്ടു കടകൾക്ക് കേടുവരുത്തിയത്.
ഇവിടെ നിന്നു മടങ്ങിയ പടയപ്പ കന്നിമല മേഖലയിൽ നിരവധി തൊഴിലാളികളുടെ പച്ചക്കറി കൃഷികൾ തിന്നു നശിപ്പിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.രണ്ടു മാസം മുൻപും പടയപ്പ ഇറങ്ങി ഗംഗാദേവി അടക്കമുള്ളവരുടെ വഴിയോര കടകൾ തകർത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

