ചാലോട് ∙ സ്കൂളിൽ അവധി തുടങ്ങിയതോടെ സ്കൂട്ടറിൽ മക്കളെയും കൂട്ടി കുറ്റ്യാട്ടൂരിൽ തെയ്യം കാണാൻ പോയതാണു നിവേദ. അവരുടെ മടങ്ങിവരവു കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് ദുരന്തവാർത്ത.
എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് നിവേദയും മക്കളായ സാത്വിക്കും ഋഗ്വേദും മരിച്ചതിന്റെ ഞെട്ടലിലാണു നാട്. അപ്രതീക്ഷിത വേർപാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി.
ഇന്നലെ രാവിലെയാണ് നെല്ലൂന്നിയിൽനിന്ന് നിവേദയും മക്കളും കുറ്റ്യാട്ടൂരിലേക്കു പോയത്.
ഉച്ചയ്ക്കു മടങ്ങുംവഴിയാണ് നാടിനെ നടുക്കിയ അപകടം. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.
നിവേദയും സാത്വിക്കും സംഭവസ്ഥലത്തുതന്നെ മരിച്ചു; ഋഗ്വേദ് ആശുപത്രിയിലും. മൂന്നാം ക്ലാസ് വിദ്യാർഥിയാണ് സാത്വിക്.
ഋഗ്വേദ് ആറാം ക്ലാസിലാണ്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.
നിവേദയുടെ ഭർത്താവ് രഘുനാഥ് ഖത്തറിൽനിന്ന് ഇന്നു നാട്ടിലെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

