ചേർത്തല ∙ രാജ്കോട്ട് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരനായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ചേർത്തല തണ്ണീർമുക്കം കാളികുളം ചാന്തങ്കരിവെളിയിൽ ജി. റെന്നീസ് (52) ട്രെയിനിൽ നിന്നു വീണു മരിച്ചു. ചേർത്തലയിലേക്കു ഹംസഫർ എക്സ്പ്രസ് ട്രെയിനിൽ വരുമ്പോഴായിരുന്നു അപകടം.
22ന് രാത്രി 11ന് ഭക്ഷണം കഴിച്ച ശേഷം കിടന്നിരുന്നു. രാവിലെ റെന്നീസിനെ കാണാത്തതിനെത്തുടർന്ന് സഹയാത്രക്കാരാണു റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്.
അന്വേഷണത്തിൽ സിന്ധുദുർഗ് – കൺകാവ്ലി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽപാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റിന് സമീപം മൃതദേഹം കണ്ടെത്തി. മൃതദേഹം സിന്ധുദുർഗ് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സ്മിത. മക്കൾ: വർഷ, വർണ.
സംസ്കാരം പിന്നീട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

