ചെറുവത്തൂർ ∙ രാമൻചിറ പാലം റീ ടാറിങ് പൂർത്തിയായി. ഉദ്ഘാടനത്തിനു മുൻപുതന്നെ വാഹന യാത്രയ്ക്കായി പാലം തുറന്നുകൊടുത്തു.
കയ്യൂർ–ചീമേനി പഞ്ചായത്തിനെ ചെറുവത്തൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ടൂറിസം ഭൂപടത്തിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതി വരുന്ന ചെറുവത്തൂർ വീരമലക്കുന്നിന്റെ അടിവാരത്തുകൂടി കടന്നുപോകുന്ന റോഡ് പാലത്തിലേക്കാണ് പ്രവേശിക്കുന്നത്.
ദേശാടനപ്പക്ഷികളുടെ ആവാസ കേന്ദ്രമായ രാമൻചിറത്തടാകത്തിന് കുറുകെയുള്ള പാലത്തിന് 3 അപ്രോച്ച് റോഡുകളാണുള്ളത്.
നാപ്പച്ചാലിലേക്കും ക്ലായിക്കോട് ഭാഗത്തേക്കും മുഴക്കോം ഭാഗത്തേക്കുമാണ് ഇതിന്റെ അപ്രോച്ച് റോഡുകൾ. ക്ലായിക്കോട് ഭാഗത്തേക്കു കടന്നുപോകുന്നിടത്ത് 500 മീറ്റർ ദൂരത്തിൽ ഇനിയും ടാറിങ് ബാക്കിയുണ്ട്.
ഇത് പൂർത്തിയായാൽ ക്ലായിക്കോട്–കയ്യൂർ തീരദേശ പാതയുമായി പാലം ബന്ധിപ്പിക്കും. അങ്ങനെ വന്നാൽ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. പാലത്തിന്റെ ടാറിങ് പ്രവൃത്തി പൂർത്തിയായതോടെ ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

