നെടുങ്കണ്ടം ∙ തേവാരം-തേവാരംമെട്ട് റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് തേവാരത്ത് പ്രതിഷേധയോഗം ചേർന്നു. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് ഇന്നലെ യോഗം സംഘടിപ്പിച്ചത്.
തമിഴ്നാടിനെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ കേരളവുമായി ബന്ധിപ്പിക്കുന്ന റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.
പതിറ്റാണ്ടുകൾക്ക് മുൻപ് സജീവമായിരുന്ന കാനനപാത നിലവിലുണ്ടെങ്കിലും വനംവകുപ്പ് അടച്ചിട്ടിരിക്കുകയാണ്.
റോഡ് തുറന്നു നൽകി രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
ഇടുക്കി എംപിയുടെയും തേനി എംപിയുടെയും നേതൃത്വത്തിൽ സംയുക്ത സന്ദർശനവും നടത്തിയിരുന്നു. തമിഴ്നാട്ടിലെ തേവാരം മുതൽ കേരളത്തിലെ തേവാരംമെട്ട് വരെ റോഡ് നിർമിച്ചാൽ 6 കിലോമീറ്ററായി ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള ദൂരം കുറയും.
തേവാരത്ത് നടന്ന പ്രതിഷേധയോഗത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.
തേനി- ഇടുക്കി എംപിമാരുമായി ചർച്ച നടത്തി ഇരുസംസ്ഥാനങ്ങളിലും തുടർസമരങ്ങൾ നടത്താനാണ് ജനകീയ കൂട്ടായ്മയുടെ നീക്കം.
റോഡ് യഥാർഥ്യമായാൽ
മലയോര മേഖലകളിലെ ഏലമലക്കാടുകളിൽ ദിവസേന ജോലിക്കെത്തുന്ന പതിനായിരകണക്കിന് തമിഴ് തൊഴിലാളികൾക്കാവും റോഡിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക.
അതിരാവിലെ ആരംഭിക്കുന്ന തമിഴ് സ്ത്രീകളുടെ അധ്വാനവും ബുദ്ധിമുട്ടും കുറഞ്ഞ സമയത്തിലുള്ള സഞ്ചാരത്തിലൂടെ ലഘൂകരിക്കാനാവും. തേനി മെഡിക്കൽ കോളജിലേക്കുള്ള ദൂരം മുപ്പത് കിലോമീറ്ററിലധികം കുറയുമെന്നതിനാൽ നെടുങ്കണ്ടത്തു നിന്ന് ഒരുമണിക്കൂറിനുള്ളിൽ തേനി മെഡിക്കൽ കോളജിൽ എത്താനുമാകും.
അടിയന്തര സാഹചര്യങ്ങളിൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഉപയോഗപ്രദമായ പാതയായി തേവാരംമെട്ട്- തേവാരം റോഡ് പ്രയോജനപ്പെടുത്താം.
ഇതിനോടകം ഒട്ടേറെയാളുകൾക്കാണ് കൃത്യസമയത്ത് മികച്ച ചികിത്സ ലഭിക്കാതെ ജീവൻ നഷ്ടപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

